
ഷാർജ രാജകുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചതിനെ തുടർന്ന് എമിറേറ്റില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം. ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വിയോഗവാർത്ത സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാര്യാലയമാണ് പുറത്തുവിട്ടത്.
ഷാർജ കിങ് ഫൈസൽ പള്ളിയിൽ പ്രാർഥനയ്ക്ക് ശേഷം അൽ ജബിൽ സെമിത്തേരിയിൽ ഖബറടക്കം നടന്നു. എമിറേറ്റില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.