മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷാ പഠനകേന്ദ്രം ദുബായില്‍

മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷാ പഠനകേന്ദ്രം  ദുബായില്‍

മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വിവിധ പഠന ക്യാംപെയിനുകളുമായി ദുബായില്‍ പാല ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍റർ ആരംഭിക്കുന്നു. പ്രവേശനപരീക്ഷാ രംഗത്ത് 40 വർഷത്തെ പാരമ്പര്യമുളള കേന്ദ്രം ഓണ്‍ ലൈന്‍-ഓഫ് ലൈന്‍ പഠന രീതിയിലാണ് ക്യാംപയിനുകള്‍ ക്രമീകരിച്ചിട്ടുളളത്.

2024 ലെ നീറ്റ് എന്‍ജിനീയറിങ് പ്രവേശനം ആഗ്രഹിക്കുന്ന 12 ആം ക്ലാസ് വിദ്യാർത്ഥികള്‍ക്കായി ബോർ‍ഡ് പരീക്ഷകള്‍ക്ക് ശേഷം നടത്തുന്ന ഓഫ് ലൈന്‍ ക്രാഷ് കോഴ്സ് മാർച്ചില്‍ ആരംഭിക്കും. എന്‍ട്രന്‍സ് പരീക്ഷവരെയാണ് ഈ കോഴ്സിന്‍റെ കാലാവധി.പരീക്ഷാ പരിശീലനത്തിനായും ആത്മവിശ്വാസത്തോടെ നീറ്റ് എക്സാമിനെ നേരിടുന്നതിനുമായി ഓഫ് ലൈന്‍ എക്സാമിനേഷനുകള്‍ ദുബായ് കേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം എന്‍ട്രന്‍സ് പരിശീലനം സാധ്യമാക്കുന്ന ലോംഗ് ടേം ബാച്ചുകളും ഹൈബ്രിഡ് ബാച്ചുകളും അടുത്ത അധ്യയന വർഷം ആരംഭിക്കും.കേരളത്തില്‍ പാലാ, തിരുവനന്തപുരം,കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് തലശേരി എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങളുളളത്. ഇന്ത്യയ്ക്ക് പുറത്ത് ഇതാദ്യമായാണ് പാലാ ബ്രില്ല്യന്‍റ് പഠനകേന്ദ്രം ആരംഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 971569435446, 045859652 നമ്പറുകളില്‍ ബന്ധപ്പെടാം. മാനേജിംങ് ഡയറക്ടർ ബി സന്തോഷ് കുമാർ, പിആർ ഓഫീസർ എസ് ശ്രീഹരി,ദുബായ് സെന്‍റർ കോർ‍ഡിനേറ്റർ ജസ്റ്റിന്‍ വർഗീസ് എന്നിവർ വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in