
പ്രേക്ഷർക്ക് മുന്നില്‍ പാടുകയെന്നതിനൊപ്പം തന്നെ പ്രധാനമാണ് ഊർജ്ജസ്വലമായി നില്‍ക്കുകയെന്നുളളതും, ഈജിപ്ഷ്യൻ ഗായകനും അവതാരകനുമായ അലി അൽ ആൽഫി. 16 ഷാർജ വായനോത്സവത്തില്‍ കുട്ടികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. ഓരോ സ്റ്റേജ് പരിപാടിയ്ക്കും മുന്‍പേ പരിശീലനത്തിന് ഏറെ പ്രധാന്യമുണ്ട്. ഈ വിഷയത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയില്‍ തല്‍സമയ പരിപാടികളില്‍ ഊർജ്ജം നഷ്ടമാകാതെ നില്‍ക്കുന്നതെങ്ങനെയന്നതടക്കമുളള കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
തൽസമയം പാടുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, വേദിയിലെത്തുന്നതിന് മുമ്പുള്ള തയ്യാറെടുപ്പുകൾ തുടങ്ങി പല കാര്യങ്ങളിലും കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. പരിചയസമ്പന്നയായ ഈജിപ്ഷ്യൻ ഗായകനും, അവതാരകനുമായ അലി അൽ ആൽഫി നയിച്ച ശില്‍പശാല പ്രേക്ഷകർക്ക് മുന്നിൽ പാടാൻ മാത്രമല്ല, എങ്ങനെ അവതരിപ്പിക്കണമെന്ന് മനസിലാക്കാന്‍ കൂടി കുട്ടികള്‍ക്ക് സഹായകരമായി.
മൂന്ന് ദിവസങ്ങളിലായി ആറ് തുടർച്ചയായ സെഷനുകളിലൂടെ, ആൽ ആൽഫി സ്വന്തം അനുഭവത്തില്‍ നിന്നുളള കാര്യങ്ങള്‍ കുട്ടികള്‍ക്ക് മുന്നില്‍ വിശദീകരിച്ചു. തല്‍സമയ വേദിയില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാതെ പോകുന്ന നിരവധി ഗായകരുണ്ട്. സ്വയം പാടുന്നതും, ജനക്കൂട്ടത്തിന് മുന്നില്‍ പാടുന്നതും രണ്ടും രണ്ടാണ്. അതിനെ വ്യത്യാസങ്ങളും, പ്രേക്ഷകരെ അഭിമുഖീകരിച്ച് പാടുന്നതിനുളള ആത്മവിശ്വാസം നേടിയെടുക്കുകയെന്നുളളതുമാണ് ശില്‍പശാലയിലൂടെ ലക്ഷ്യം വച്ചതെന്നും അദ്ദേഹം പറഞ്ഞു.