മാസ്റ്റർവിഷന്‍ ഇന്‍റർനാഷണല്‍ എഴാമത് എക്സലന്‍സ് അവാർ‍‍‍ഡ് ദാനചടങ്ങ് ശനിയാഴ്ച ദുബായ് അല്‍നാസർ ലെഷർലാന്‍റില്‍

മാസ്റ്റർവിഷന്‍ ഇന്‍റർനാഷണല്‍ എഴാമത് എക്സലന്‍സ് അവാർ‍‍‍ഡ് ദാനചടങ്ങ് ശനിയാഴ്ച ദുബായ് അല്‍നാസർ ലെഷർലാന്‍റില്‍
Published on

മാസ്റ്റർ വിഷന്‍ ഇന്‍റർ നാഷണല്‍ ഒരുക്കുന്ന ഏഴാമത് എക്സലന്‍സ് അവാർ‍ഡ് 2023 ശനിയാഴ്ച ദുബായ് അല്‍ നാസർലെഷർ ലാന്‍റില്‍ നടക്കും. സിനിമ, സംഗീതം, സാമൂഹ്യ സേവനം , മീഡിയ( ഇന്ത്യ, യുഎഇ), ബിസിനസ്‌, സ്പെഷ്യലി എബിൾഡ് വിഭാഗങ്ങളിലായാണ് എക്സലന്‍സ് അവാർഡ് നല്‍കുന്നത്. ദുബായ് പോലീസുമായി സഹകരിച്ചു നടക്കുന്ന പരിപാടിയിൽ മുൻ കേന്ദ്രമന്ത്രി കെ വി തോമസ് ഇന്‍റർനാഷണല്‍ അഫയേഴ്സ് ബ്യൂറോ ഡയറക്ടർ ജനറല്‍ ലഫ്റ്റനന്‍റ് കേണല്‍ ഡാന ഹുമൈദ് അല്‍ മർസൂഖി എന്നിവർ വിശിഷ്ടാതിഥികളാകും. മുൻ ഇന്ത്യൻ സുപ്രീംകോടതി ജസ്റ്റിസ്‌ കുര്യൻ ജോസഫ്, റാസല്‍ ഖൈമ പോലീസ് ജനറല്‍ ഹെഡ് ക്വാർട്ടേഴ്സ് ‍ഹാപ്പിനസ് ഡിപാർട്മെന്‍റ് ഡയറക്ടർ ബദരിയ അഹമ്മദ് ഹസന്‍ അല്‍ ഷെഹി എന്നിവർ മുഖ്യാതിഥികളാകും. 30 ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

മാധ്യമ സിനിമ സാംസ്കാരിക ജീവകാരുണ്യമേഖലയില്‍ നിന്നുളളവരാണ് പുരസ്കാരത്തിന് അർഹരായവർ. മാധ്യമവിഭാഗത്തില്‍ നിന്ന് എം വി നികേഷ് കുമാർ,വേണുബാലകൃഷ്ണന്‍,ലിസ് മാത്യു,മാതുസജി,ബിന്‍ജു എസ് പണിക്കർ,മനോഹരവർമ്മ എന്നിവരാണ് പുരസ്കാരം നേടിയത്. പ്രവാസ മാധ്യമപ്രവർത്തകരായ ശിഹാബ് അബ്ദുള്‍ കരീം (മാധ്യമം) അരുണ്‍ പാറാട്ട് ( 24 ന്യൂസ്) അനൂപ് കീച്ചേരി (റേഡിയോ ഏഷ്യ) നിമ്മി (ഹിറ്റ് എഫ്എം ) എന്നിവരും പുരസ്കാരത്തിന് അർഹരായി. സിനിമ, സംഗീത മേഖലയിൽ ജോജു ജോർജ്​, ഷറഫുദ്ദീൻ, സിദ്ധാർഥ്​ ഭരതൻ, നിമിഷ സജയൻ, അജയ്​ കുമാർ, എം.കെ. സോമൻ, വിജയ്​ ​യേശുദാസ്​, അമൃത സുരേഷ്​, ആയിഷ അബ്​ദുൽ ബാസിത്​, ഷൺമുഖപ്രിയ, താജുദ്ദീൻ വടകര, മെറിൽ ആൻ മാത്യു എന്നിവരാണ് മറ്റ്​ പുരസ്കാര ജേതാക്കൾ.സാമൂഹിക പ്രവർത്തകരായ ദയ ഭായ്​, അഷ്​റഫ്​ താമരശേരി, പി.ആർ. റെനീഷ്​, ഉമ പ്രേമൻ, ആയിഷ ഖാൻ, ഹൈദ്രോസ്​ തങ്ങൾ എന്നിവരെയും പുരസ്കാരത്തിന്​ തെരഞ്ഞെടുത്തു. ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസ്​ഥാന സർക്കാറിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്​, ബി.ജെ.പി മുൻ പ്രസിഡന്‍റ്​ സി.കെ. പത്​മനാഭൻ, എലൈറ്റ് ഗ്രൂപ്പ്​ എം.ഡി ആർ. ഹരികുമാർ എന്നിവർ ചേർന്നാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

എക്സ്സലൻസ് അവാർഡ് 2023 ന്‍റെ ഭാഗമായി മാസ്റ്റർ വിഷൻ ഇന്‍റർനാഷണല്‍ ബി ടുബി ഗ്ലോബൽ ബിസിനസ്‌ മീറ്റും സംഘടിപ്പിക്കുന്നുണ്ട്. ആദ്യമായാണ് ഇത്തരത്തിലൊരു മീറ്റ് മാസ്റ്റർ വിഷന്‍ സംഘടിപ്പിക്കുന്നത്. മെയ്‌ 28 ന് ദുബായ് ദേരയിലുള്ള ക്രൗൺ പ്ലാസയിൽ ബിസിനസ്‌ മീറ്റ് കോണ്‍ഫാബ് 2023 നടക്കും.ഇന്ത്യയിൽ നിന്നും ജിസിസി യിൽ നിന്നും ഉള്ള ബിസിനസ്‌ രംഗത്തെ ക്ഷണിക്കപ്പെട്ട 400 ലധികം പേർ പങ്കെടുക്കും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട് വാർത്തസമ്മേളനത്തിൽ മാസ്റ്റർ വിഷൻ എം.ഡി മുഹമ്മദ്​ റഫീഖ്​, ദുബായ് പൊലീസിലെ അസ്മ മഷൂഖ്​ അലി എന്നിവരും പ​ങ്കെടുത്തു

Related Stories

No stories found.
logo
The Cue
www.thecue.in