ലുലു ഹൈപ്പർ - സൂപ്പർ മാർക്കറ്റുകളിൽ മാംഗോ മാനിയ

ലുലു ഹൈപ്പർ - സൂപ്പർ മാർക്കറ്റുകളിൽ മാംഗോ മാനിയ

യു എ ഇ യിലെ ലുലു ഹൈപ്പർ - സൂപ്പർ മാർക്കറ്റുകളിൽ മാംഗോ മാനിയ ആരംഭിച്ചു. അബുദബി അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ അബുദബി, ദഫ്ര റീജിയൻ ഡയറക്ടർ അബൂബക്കർ ടി പിയുടെ സാന്നിധ്യത്തിൽ കാർഷിക കാര്യ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ മുബാറക് അൽ ഖുസൈലി അൽ മൻസൂരി ഉദ്ഘാടനം ചെയ്തു. ലുലു ഡിഐപി-1ൽ നടന്ന ദുബായ് & ഷാർജ മേഖല ഉദ്ഘാടനം തമ്പാൻ കെ പി, (ലുലു റീജിയണൽ ഡയറക്ടർ ദുബായ്) , നൗഷാദ് എം എ (റീജണൽ ഡയറക്ടർ ഷാർജ) എന്നിവരുടെ സാന്നിധ്യത്തിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് വിദ്യാഭ്യാസം, പാസ്‌പോർട്ട് & അറ്റസ്റ്റേഷൻ കോൺസൽ രാംകുമാർ തങ്കരാജ്, ചലച്ചിത്ര നടൻ ആന്‍റണി വർഗീസ് (പെപെ) എന്നിവർ ഉദ്ഘാടനം ചെയ്തു.

പതിനഞ്ചു രാജ്യങ്ങളിൽ നിന്നുള്ള 75 ലധികം മാമ്പഴങ്ങളാണ് ഈ വർഷത്തെ പ്രത്യേകത. മാമ്പഴ മേളക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിശാലമായ മാമ്പഴ ശ്രേണിയിലെ ഏറ്റവും മധുരമുള്ള ഇനങ്ങളായ ഗെലന്ത്, ഹിന്ദി, ടോമി, കുരി, പോൻസേ, സെലാസേഷൻ, സെനാര, സിബ്ധ, സുഡാനി, അൽഫോൻസോ, ഹിമപസന്ത്, നീലം, ഇന്ത്യയിൽ നിന്നുള്ള ബദാമി, തായ്‌ലൻഡിൽ നിന്നുള്ള ഗ്രീൻ മാമ്പഴം,സ്‌പെയിനിൽ നിന്നുള്ള പാൽമർ, വിയറ്റ്നാമിൽ നിന്നുള്ള ചു, ശ്രീലങ്കയിൽ നിന്നുള്ള കർത്തകൊളമ്പൻ, ബ്രസീലിൽ നിന്നുള്ള ടോമി അത്കിൻസ്, മെക്സിക്കോയിൽ നിന്നുള്ള അറ്റോൾഫോ, ഇന്തോനേഷ്യയിൽ നിന്നുള്ള ഗെഡോംഗ്, ഉഗാണ്ടയിൽ നിന്നുള്ള തൈമൂർ, തുടങ്ങിയ എറ്റവും മുന്തിയ ഇനം മാമ്പഴങ്ങളാണ് മേളയില്‍ എത്തിച്ചിരിക്കുന്നത്.

ഒപ്പം യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളും മേളയിൽ ലഭ്യമാണ്. എല്ലാ ഇനങ്ങൾക്കും മികച്ച ആനുകൂല്യങ്ങളാണ് മേളയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 'മംഗോ മാനിയ'ഈ മാസം 23 വരെ നീണ്ടു നിൽക്കും. വർഷങ്ങളായി തങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് വൻ പിന്തുണയാണ് മാമ്പഴ മേളക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇപ്രാവശ്യവും മേള വൻ വിജയകരമാകുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും ലുലു അധികൃതർ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in