റോഷാക്കില്‍ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആസിഫലിക്ക് കൈയ്യടി വേറെ കൊടുക്കണം, മമ്മൂട്ടി

ഫോട്ടോ: രഞ്ജിത്ത് കാരോത്ത്
ഫോട്ടോ: രഞ്ജിത്ത് കാരോത്ത്
Published on

നിസാം ബഷീറിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ മമ്മൂട്ടി ചിത്രം റോഷാക്ക് മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തിയ ആസിഫ് അലി സിനിമയിൽ മുഖം മറച്ചാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ആസിഫിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റർ പങ്കുവെച്ചിരുന്നു. ദുബായ് ദേര സിറ്റി സെന്‍ററില്‍ റോഷാക്ക് സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട വാർത്താസമ്മേളത്തില്‍ ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെ.

'ആസിഫലിയോട് ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് നിറഞ്ഞസ്നേഹം മാത്രമാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ മുഖമാണ് പ്രധാനം.ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ ഈ മുഖം കാണിച്ച് അഭിനയിച്ചവരേക്കാള്‍ റെസ്പെക്ട് ചെയ്യണം.അയാള്‍ക്കൊരു കൈയ്യടി വേറെ കൊടുക്കണം.മനുഷ്യന്‍റെ ഏറ്റവും എക്സ്പ്രസീവ് ആയ അവയവയമാണ് കണ്ണ്. ആസിഫലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ചുനോക്കണം. ആസിഫലി ഈ സിനിമയിലുണ്ടെന്ന് അറിയാത്തവർ കണ്ണു കണ്ടാണ് തിരിച്ചറിയുന്നത്.മറ്റ് നടന്മാർക്ക് എല്ലാ അവയവയങ്ങളും അഭിനയത്തിനു സഹായം നല്‍കിയെങ്കില്‍ ആസിഫലിയുടെ കണ്ണുമാത്രമാണ് അഭിനയിച്ചത്. ഒരു കൈയ്യടി കൂടി കൊടുക്കാം."

Related Stories

No stories found.
logo
The Cue
www.thecue.in