പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി, ജോലി നഷ്ടപ്പെട്ടവര്‍ക്കും ബുദ്ധിമുട്ടുന്നവര്‍ക്കും മുന്‍ഗണന

പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി, ജോലി നഷ്ടപ്പെട്ടവര്‍ക്കും ബുദ്ധിമുട്ടുന്നവര്‍ക്കും മുന്‍ഗണന

കൊവിഡ് കാലത്ത് നാട്ടില്‍ തിരിച്ചെത്താന്‍ മാര്‍ഗമില്ലാതെ ദുബായിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. ജൂലൈ 9ന് ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ നാട്ടിലെത്തിക്കാനാണ് ആലോചിക്കുന്നതെന്ന് വേണു കുന്നപ്പിള്ളി പറയുന്നു. ദുബായില്‍ ജോലി നഷ്ടപ്പെട്ടും, നാട്ടിലെത്താന്‍ കഴിയാതെ ബുദ്ധിമുട്ടിയും കഴിയുന്നവരുണ്ടെങ്കില്‍ സമീപിക്കണമെന്നും അദ്ദേഹം പറയുന്നു. താൽപര്യമുള്ളവർക്ക് Kavyafilm999@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

ദീര്‍ഘകാലമായി അസുഖം ബാധിച്ച് നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കാണ് മുന്‍ഗണനയെന്നും വേണു കുന്നപ്പിള്ളി. മമ്മൂട്ടി നായകനായ മാമാങ്കം എന്ന സിനിമയുടെ നിര്‍മ്മാതാവാണ് പ്രവാസിയായ വേണു കുന്നപ്പിള്ളി. ഗള്‍ഫില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലെ വ്യവസായി കൂടിയാണ്.

പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള വേണു കുന്നപ്പിള്ളിയുടെ തീരുമാനത്തെ അഭിനന്ദിച്ച് സിനിമാ മേഖലയിലുള്ളവരും രംഗത്ത് വന്നിട്ടുണ്ട്.പ്രവാസി സുഹൃത്തുക്കളെ നാട്ടിലെത്തിക്കാനുള്ള വേണു കുന്നപ്പിള്ളിയുടെ ശ്രമം അഭിനന്ദനാര്‍ഹമാണെന്ന് കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in