മലയാളി കൂട്ടായ്മയുടെ ലുലു പൊന്നോണം 25 ന് അരങ്ങേറും

ഫോട്ടോ: കമാല്‍ കാസിം
ഫോട്ടോ: കമാല്‍ കാസിം
Published on

മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ലുലു പൊന്നോണം 25 ന് ദുബായ് അല്‍ നാസർ ലെഷർ ലാന്‍റില്‍ അരങ്ങേറും.രാവിലെ 7.30 ഓടെ പൂക്കളമത്സരത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ തിരുവാതിര, ഭരതനാട്യം, അർദ്ധ ശാസ്ത്രീയ നൃത്തം,ഏകാംഗനാടകം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. കേരളീയ നാടോടി കലകളും ക്ഷേത്ര കലകളും ഒരുമിച്ച് ചേർത്ത് മഹാബലിയെ എഴുന്നള്ളിച്ചു കൊണ്ടുള്ള ഘോഷയാത്രയിൽ തെയ്യം ചെണ്ടമേളം പഞ്ചവാദ്യം കാവടിയാട്ടം കരകാട്ടം എന്നീ കലാരൂപങ്ങളും അരങ്ങേറും . 3000ലേറെ പേർക്കുളള വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളത്തില്‍ സിനിമാതാരം മനോജ് കെ ജയന്‍റെ നേതൃത്വത്തില്‍ 20 ഓളം കലാകാരന്മാർ പങ്കെടുക്കുന്ന ഗാനമേളയടക്കമുളള കലാപരിപാടികള്‍ അരങ്ങേറും.സംഗീത സംവിധായകൻ ഗോപീസുന്ദർ ,ഗായിക അമൃത സുരേഷ് ,കൊച്ചു ഗായകൻ ഋതുരാജ് , അഫ്സൽ , അഖില ആനന്ദ് , വൈഷ്ണവ് ഗിരീഷ് ,ലക്ഷ്മി ജയൻ ,റിയാസ് കരിയാട് ,മെറിൽ ആൻ മാത്യു ,സുധീർ പറവൂർ ,ഡയാന ഹമീദ്‌ എന്നിവർക്കൊപ്പം നൃത്തങ്ങളുമായി ജാസ് റോക്കേഴ്സും ലുലു പൊന്നോണത്തിന്‍റെ ഭാഗമാകും. യുഎഇയില്‍ പ്രവർത്തിച്ചിരുന്ന എട്ടോളം സാംസ്കാരികസംഘടനകള്‍ ഒരുമിച്ച് ചേർന്നാണ് ലുലുവിനൊപ്പം പൊന്നോണം ആഘോഷിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in