യുഎഇയില്‍ മലബാ‍ർ ഗോള്‍ഡിന് രണ്ട് പുതിയ ശാഖകള്‍ കൂടി തുറന്നു

യുഎഇയില്‍ മലബാ‍ർ ഗോള്‍ഡിന് രണ്ട് പുതിയ ശാഖകള്‍ കൂടി തുറന്നു

ഷാർജ അൽ നഹ്ദയിലും ദുബായ് മിർദിഫ് സിറ്റി സെന്‍ററിലുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുഎഇ.യിൽ രണ്ട് പുതിയശാഖകൾകൂടി ആരംഭിച്ചു. മിർദിഫ് സിറ്റി സെന്‍ററിലെ ഷോറൂം മലബാർ ഗ്രൂപ്പ് ചെയർമാന്‍ എം പി അഹമ്മദ് ഉദ്ഘാടനം ചെയ്തു.ഷാർജയിലെ ബ്രാൻഡിന്റെ ഏറ്റവും വലിയഷോറൂം ബോളിവുഡ് താരവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ബ്രാൻഡ് അംബാസഡറുമായ അനിൽ കപൂർ ഉദ്ഘാടനം ചെയ്തു.

മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, ഇന്‍റർനാഷണല്‍ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. ആഷർ, സിനീയർ ഡയറക്ടർ മായൻകുട്ടി സി., മലബാർ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എ.കെ. നിഷാദ്, ഫിനാൻസ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ അമീർ സി.എം.സി. തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പുതിയ രണ്ടുഷോറൂമുകൾ യുഎഇയിലെ ഉപഭോക്താക്കളുടെ ജൂവലറി ഷോപ്പിംഗ് അനുഭവം കൂടുതൽ മികച്ചതാക്കാൻ സഹായിക്കുമെന്ന് എം.പി. അഹമ്മദ് പറഞ്ഞു.വൈവിധ്യമാർന്ന ആഭരണശേഖരമാണ് പുതിയഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. ആഢംബരപൂർണമായ കസ്റ്റമർ ലോഞ്ച് ഏരിയ പ്രത്യേകതയാണ്. കൂടാതെ വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in