മലബാർ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ 300 മത് ഷോറൂം ഉദ്ഘാടനം ചെയ്തു

മലബാർ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ 300 മത് ഷോറൂം ഉദ്ഘാടനം ചെയ്തു

മലബാർ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സിന്‍റെ 300 മത് ഷോറൂം അമേരിക്കയിലെ ദല്ലാസില്‍ ഉദ്ഘാടനം ചെയ്തു. ഇന്‍റർനാഷണല്‍ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദിന്‍റെ സാന്നിധ്യത്തിൽ കോളിൻ കൗണ്ടി കമ്മീഷണർ സൂസൻ ഫ്ലെച്ചറും ടെക്‌സാസിലെ ഫ്രിസ്കോ മേയർ ജെഫ് ചെനിയും സംയുക്തമായാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.പരിപാടിയിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദും പങ്കെടുത്തു.

കോഴിക്കോട് ഒരു ചെറിയ ഷോറൂമില്‍ തുടങ്ങി 30 വർഷത്തിനുളളില്‍ 10 രാജ്യങ്ങളിലായി 300 ഷോറൂമുകള്‍ ഇന്ന് മലബാർ ഗോള്‍ഡിനുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കൾക്കും ഓഹരി ഉടമകൾക്കും ജീവനക്കാർക്കും മറ്റ് പങ്കാളികൾക്കും നന്ദിയെന്നും എം.പി.അഹമ്മദ് പറഞ്ഞു.

യുകെ, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, ഈജിപ്ത്, കാനഡ, തുർക്കി, ദക്ഷിണാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ മലബാർ ഗോള്‍ഡ് ഉടന്‍ സാന്നിദ്ധ്യമറിയിക്കും.സമീപ ഭാവിയില്‍ തന്നെ ജ്വല്ലറി വ്യാപാരവുമായി ബന്ധപ്പെട്ട റീട്ടെയിൽ, മാനുഫാക്ചറിംഗ്, ടെക്‌നിക്കൽ, മാനേജ്‌മെന്‍റ് മേഖലകളിൽ ഏകദേശം 6,000 തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ദല്ലാസിലെ പുതിയ ഷോറൂമിൽ 20 രാജ്യങ്ങളിൽ നിന്നുള്ള 30,000-ത്തിലധികം സ്വർണം, വജ്രം, വിലയേറിയ രത്നങ്ങൾ, പ്ലാറ്റിനം എന്നിവയടങ്ങുന്ന ആകർഷകമായ പ്രദർശനമുണ്ട്.

Related Stories

No stories found.
The Cue
www.thecue.in