നറുക്കെടുപ്പിലൂടെ കോടിപതി, വിപിന് ഇനി മനം പോലെ മംഗല്യം

നറുക്കെടുപ്പിലൂടെ കോടിപതി, വിപിന് ഇനി മനം പോലെ മംഗല്യം

സ്വപ്നം കാണാന്‍ ഏറെ ഇഷ്ടമുളള വിപിന്‍ തന്‍റെ വലിയൊരു സ്വപ്നം സഫലമായതിന്‍റെ സന്തോഷത്തിലാണ്. മഹ്സൂസ് നറുക്കെടുപ്പില്‍ 10ലക്ഷം ദിർഹമാണ് ( ഏകദേശം 2,25,00000 ഇന്ത്യന്‍ രൂപ) തിരുവനന്തപുരം കൊച്ചുവേളി സ്വദേശിയായ വിപിന് ലഭിച്ചിരിക്കുന്നത്. എട്ടുവർഷമായുളള പ്രണയം വിവാഹത്തിലെത്തിനില്‍ക്കുന്ന സമയത്താണ് മഹ്സൂസ് നറുക്കെടുപ്പ് ഭാഗ്യവും വിപിനെത്തേടിയെത്തിയിരിക്കുന്നത്.

വിവാഹത്തിനാണ് ആദ്യ പരിഗണന. നറുക്കെടുപ്പില്‍ വിജയിച്ച കാര്യം ആദ്യം അറിയിച്ചതും പ്രതിശ്രുതവധു അഖിലയെ. വിവാഹം നടത്താനുളള ചെലവുകള്‍ക്കായുളള പണം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ്.ഒപ്പം സഹോദരന് പുതിയ കാർ വാങ്ങി നല്‍കണം. യുകെയിലുളള സഹോദരിയുടെ അടുത്ത് പോകണം. കുറച്ച് കടങ്ങളുണ്ട് അതെല്ലാം വീട്ടി സ്വന്തമായി ബിസിനസ് തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും വിപിന്‍ പറഞ്ഞു. ആദ്യമായിട്ടില്ല മഹ്സൂസില്‍ നിന്ന് സമ്മാനം ലഭിക്കുന്നത്. 350 ദിർഹമാണ് ഇതിന് മുന്‍പ് ലഭിച്ച സമ്മാനത്തുക. 10ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല. പിന്നീട് ഇമെയില്‍ വന്നതോടെയാണ് വിശ്വാസമായതെന്നും അദ്ദേഹം പറഞ്ഞു.

അബുദബിയില്‍ ഫയർ ആന്‍റ് സേഫ്റ്റി കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് വിപിന്‍. മെയ് 20 ന് നടന്ന മഹസൂസിന്‍റെ 129 മത് നറുക്കെടുപ്പിലാണ് വിപിന്‍ 44 മത് കോടതിപതിയായത്. ഫുട്ബോള്‍ കളിക്കാന്‍ ഇഷ്ടമുളള വിപിന്‍ നല്ലൊരു നർത്തകന്‍ കൂടിയാണ്. യുഎഇയിലെത്തിയിട്ട് രണ്ട് വർഷമായി. കഴിഞ്ഞ മൂന്ന് മാസമായി മഹ്സൂസിന്‍റെ ഭാഗാമാകാറുണ്ട്. നാട്ടിലേക്ക് പോകണമെന്നതാണ് ഇപ്പോഴത്തെ തീരുമാനം. വെറും 35 ദിർഹം മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാമെന്നുളളതുകൊണ്ടുതന്നെ സുഹൃത്തുക്കളോടെല്ലാം ഇതിന്‍റെ ഭാഗമാകണമെന്ന് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പാണ് മഹ്‌സൂസ്,

Related Stories

No stories found.
logo
The Cue
www.thecue.in