ദുബായ് ഭരണാധികാരിക്ക് റമദാന്‍ ആശംസകള്‍ അറിയിച്ച് എം എ യൂസഫലി

ദുബായ് ഭരണാധികാരിക്ക് റമദാന്‍ ആശംസകള്‍ അറിയിച്ച് എം എ യൂസഫലി
Published on

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് റമദാന്‍ ആശംസകള്‍ നേർന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസഫലി. ദുബായ് ഭരണാധികാരി യൂണിയൻ ഹൗസ് അൽ മുദൈഫ് മജ്ലിസിൽ ഒരുക്കിയ ഇഫ്‌താറിൽ പങ്കെടുത്താണ് ആശംസകള്‍ അറിയിച്ചത്.

യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർക്കും യൂസഫലി റമദാൻ ആശംസകൾ കൈമാറി.

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ അതിഥികളായി റമദാൻ മാസത്തിൽ മതപ്രഭാഷണങ്ങൾ നടത്താൻ യുഎഇ യിലെത്തിയ പണ്ഡിതനും കേരള മുസ്ലീം ജമാ അത്ത് പ്ലാനിംഗ് സെൽ ചെയർമാനും സുന്നി വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് അംഗവുമായ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, വാഗ്മിയും കാരന്തൂർ മർക്കസ് കോളേജ് പ്രൊഫസറുമായ ഹാഫിള് മുഹമ്മദ് അബൂബക്കർ സഖാഫി എന്നിവർ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. യുഎഇ ഔഖാഫ് പ്രതിനിധി അബ്ദുൽ അസീസ് ഹസനും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in