യുഎഇയിലെ പ്രാദേശിക കാർഷിക ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 'ലുലു അല്‍ ഇമാറാത്ത് അവ്വല്‍'

യുഎഇയിലെ പ്രാദേശിക കാർഷിക ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 'ലുലു അല്‍ ഇമാറാത്ത് അവ്വല്‍'

പ്രാദേശിക കർഷകരെയും ഉൽപന്നങ്ങളെയും പിന്തുണയ്ക്കുന്നതിനായി യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളില്‍ അൽ ഇമറാത്ത് അവ്വൽ (യുഎഇ ഫസ്റ്റ്) ആരംഭിച്ചു. ലുലു സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് സയീദ് ഹരേബ് അൽംഹെരിയാണ് അൽ ഇമറാത്ത് അവ്വൽ ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം.എ,ദുബായ് സിലിക്കൺ ഒയാസിസ് ഡയറക്ടർ ജനറൽ ഡോ. ജുമാ അൽ മത്റൂഷി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും കാർഷിക മേഖലയുടെ വികസനത്തിനും സംഭാവന നൽകാനുള്ള ലുലു ഗ്രൂപ്പിന്‍റെ അശ്രാന്ത പരിശ്രമത്തെ മന്ത്രി അഭിനന്ദിച്ചു. പ്രാദേശിക ഭക്ഷ്യമേഖലയെ പിന്തുണയ്ക്കുന്നുവെന്നും, സുസ്ഥിര കൃഷിയുടെ പുനരധിവാസത്തിലൂടെ യുഎഇയുടെ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഇത് സംഭാവന ചെയ്യുമെന്നും എം എ യൂസഫലി പറഞ്ഞു. രാജ്യത്തെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ദേശീയ ദിനാഘോഷ ആശംസകളെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിൽ നിന്ന് കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യുഎഇ ആസ്ഥാനമായുള്ള എലൈറ്റ് അഗ്രോയുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവച്ചു.എലൈറ്റ് അഗ്രോയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. അബ്ദുൽമോനെം അൽമർസൂഖിയും ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപവാലയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എംഎ, ലുലു ഡയറക്ടർ സലിം എംഎ, സലിം വിഐ, സിഒഒ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in