ഈദ് അവധി: വിലക്കിഴിവുമായി യുഎഇ വിപണി

ഈദ് അവധി: വിലക്കിഴിവുമായി യുഎഇ വിപണി

ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് വിലക്കിഴിവ് പ്രഖ്യാപിച്ച് വിവിധ വ്യാപാരസ്ഥാപനങ്ങള്‍. റമദാന്‍ പരമ്പരാഗതമായി സമ്മാനങ്ങള്‍ പങ്കുവയ്ക്കുന്ന സമയമായതിനാല്‍ തന്നെ ലുലു ഹൈപ്പ‍ർമാർക്കറ്റിന്‍റെ വിവിധ ശാഖകളില്‍ ആകർഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവ അന്തരീക്ഷം മുന്നില്‍ കണ്ടുകൊണ്ട് വിവിധ രീതിയിലുളള ഓഫറുകളും സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ്എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്റഫ് അലി പറഞ്ഞു.15,000 ത്തോളം സാധനങ്ങള്‍ക്ക് വിലക്കുറവ് നല്‍കുന്നുണ്ട്.

സമ്മാനങ്ങള്‍ ഇലക്ട്രോണിക് സൗകര്യങ്ങളുപയോഗിച്ച് നല്‍കുകയെന്നുളളത് താല്‍പര്യമുളളവർക്ക് ഡിഗിഫ്റ്റ്, ഭക്ഷണവൈവിധ്യമൊരുക്കി ഫുഡ് ഫെസ്റ്റിവല്‍സ്, കളിപ്പാട്ടങ്ങള്‍ക്കായി ടോയ് ബോണാസ എന്നിവയും ഒരുക്കിയിട്ടുണ്ട്. ലുലുഹൈപ്പ‍ർമാർക്കറ്റിന്‍റെ ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നവർക്കും വിലക്കിഴിവുണ്ട്.