റമദാന്‍ ക്യാംപെയിന്‍ ആരംഭിച്ച് ലുലു

റമദാന്‍ ക്യാംപെയിന്‍ ആരംഭിച്ച് ലുലു

യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളില്‍ റമദാന്‍ ക്യാംപെയിന്‍ ആരംഭിച്ചു. ലുലുവിലെത്തിയും ഓണ്‍ലൈനായും ഇളവോടെ സാധനങ്ങള്‍ വാങ്ങാനുളള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുളളത്. പലചരക്ക് സാധനങ്ങൾ, ഭക്ഷണ ഉൽപ്പന്നങ്ങൾ,  വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫർണിച്ചറുകൾ എന്നിവയുൾപ്പെടെ 10,000 ലധികം തെരഞ്ഞെടുത്ത ഉല്‍പന്നങ്ങള്‍ക്ക് 60 ശതമാനം വരെ കിഴിവില്‍ സാധനങ്ങള്‍ വാങ്ങാം.

റമദാനില്‍ പ്രൈസ് ലോക്കും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. വിപണി സാഹചര്യങ്ങള്‍ പരിഗണിക്കാതെ വിലയില്‍ മാറ്റമില്ലാതെ 200 ലധികം ഉല്‍പന്നങ്ങള്‍ ലുലു നല്‍കും. ഉപഭോക്താക്കള്‍ക്ക് ഇത് ഗുണമാകുമെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം എ പറഞ്ഞു. റമദാന്‍ സീസണില്‍ ഇത്തവണയും ഏറ്റവും മികച്ച രീതിയില്‍ സാധനങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റ​മ​ദാ​ന്‍ ഷോ​പ്പിംഗ്​ എ​ളു​പ്പ​വും താ​ങ്ങാ​വു​ന്ന വി​ല​യി​ലു​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​രി, പ​ഞ്ച​സാ​ര, പാ​ൽ​പൊ​ടി, ലൈ​വ് ഫു​ഡ്, ക​സ്റ്റാ​ര്‍ഡ് മി​ക്‌​സു​ക​ള്‍, പാ​സ്ത, ധാ​ന്യ​ങ്ങ​ള്‍, എ​ണ്ണ എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്ന റ​മ​ദാ​ന്‍ കി​റ്റും ലുലു നല്‍കും.85 ദിർഹത്തിനും 120 ദിർഹത്തിനും രണ്ട് തരം കിറ്റുകളാണ് നല്‍കുന്നത്. ഇത് കൂടാതെ ഈന്തപ്പഴോത്സവം, മധുരപലഹാര വിപണി, ഷോപ്പിംഗ് ഗിറ്റ് കാർഡ് , ഈദ് വില്‍പന തുടങ്ങിയ വിവിധ പ്രമോഷന്‍ പരിപാടികളും നടക്കും. റമദാന്‍ മാസത്തില്‍ രാത്രി 2 മണിവരെയാണ് ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുക.

അബുദബി റീജിയന്‍ ഡ​യ​റ​ക്ട​ര്‍ ടി.​പി. അ​ബൂ​ബ​ക്ക​ര്‍, റീ​ട്ടെ​യി​ല്‍ ഓ​പ​റേ​ഷ​ന്‍സ് ഡ​യ​റ​ക്ട​ര്‍ ഷാ​ബു അ​ബ്ദു​ൽ മ​ജീ​ദ്, ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ്​ സ്റ്റോ​ര്‍ ഡ​യ​റ​ക്ട​ര്‍ നി​ഷാ​ദ് അ​ബ്ദു​ൽ ക​രീം, മാ​ര്‍ക്ക​റ്റിംഗ് ആ​ൻ​റ്​ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ വി. ​ന​ന്ദ​കു​മാ​ര്‍, റീ​ട്ടെ​യി​ല്‍ ഓ​പ​റേ​ഷ​ന്‍സ് ഹെ​ഡ് കെ​വി​ന്‍ ക​ണ്ണി​ങ് ഹാം, ​പ്ര​മോ​ഷ​ന്‍ മാ​നേ​ജ​ര്‍ ഹ​നാ​ന്‍ അ​ല്‍ ഹൊ​സ്‌​നി എ​ന്നി​വ​രും വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in