ഷാർജ ദൈദിൽ ലുലു എക്സ്പ്രസ്സ് മാർക്കറ്റ്‌ തുറന്നു

ഷാർജ ദൈദിൽ ലുലു എക്സ്പ്രസ്സ് മാർക്കറ്റ്‌ തുറന്നു

ലുലു ഗ്രൂപ്പിന്‍റെ എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ്‌ ഷാർജയിലെ ദൈദിൽ പ്രവർത്തനം ആരംഭിച്ചു. ദൈദ് മുൻസിപ്പാലിറ്റി ഡയറക്ടർ അലി മുസാബ അൽ തുനൈജിയാണ് അൽ ദൈദ് മാളിലെ ലുലു സ്റ്റോർ ഉദ്ഘാടനം ചെയ്‍തത്. ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എം എ അഷ്‌റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലിം, റീജിയണൽ ഡയറക്ടർ നൗഷാദ് അലി എന്നിവരും സംബന്ധിച്ചു.

ഉന്നത ഗുണനിലവാരമുള്ള ഫ്രഷ് ഉത്പന്നങ്ങൾ മിതമായ വിലയ്ക്കും ആയാസരഹിതമായും ദൂരസ്ഥലങ്ങളിലുള്ള ഉപഭോക്താക്കൾക്കും എത്തിക്കുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് ദൈദ് എക്സ്പ്രസ് സ്റ്റോർ പ്രവർത്തിക്കുന്നത്.25,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഔട്ട്‌ലെറ്റാണ് ലുലു എക്‌സ്‌പ്രസ്സ്.

Related Stories

No stories found.
The Cue
www.thecue.in