ലുലു ഡ്യൂട്ടി ഫ്രീ അബുദബി വിമാനത്താവളത്തിലും

ലുലു ഡ്യൂട്ടി ഫ്രീ അബുദബി  വിമാനത്താവളത്തിലും

അബുദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച ടെർമിനൽ എ യിൽ ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ് തുറന്നു. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലുലു പ്രവർത്തനം ആരംഭിക്കുന്നത്. ചോക്ലേറ്റ്സ്, ഡ്രൈ ഫ്രൂട്ട്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ആകർഷകമായ നിരക്കിൽ ഇവിടെ നിന്നും ലഭിക്കും. ഇമ്മിഗ്രേഷൻ ഗേറ്റ് കഴിഞ്ഞുള്ള ഡ്യൂട്ടി ഫ്രീ ഭാഗത്താണ് ലുലു ഔട്ട് ലെറ്റ്. യാത്ര പോകാൻ കാത്തിരിക്കുന്ന സ്ഥലത്തായത് കൊണ്ട് തന്നെ ലുലു ഡ്യുട്ടി ഫ്രീയിൽ യാത്രക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും

ലോകോത്തര സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ച അബുദാബി ടെർമിനൽ എ യിൽ ലുലു പ്രവർത്തനം ആരംഭിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ലുലു ഡ്യൂട്ടി ഫ്രീ മികച്ച അനുഭവമായിരിക്കും നൽകുകയെന്നും ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കിത്തന്ന അബുദാബി ഭരണാധികാരികൾക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

742,000 ചതുരശ്ര മീറ്റര്‍ ഉള്‍ക്കൊള്ളുന്ന ടെര്‍മിനല്‍ എ ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളില്‍ ഒന്നാണ്. ഓരോ വര്‍ഷവും 45 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട്. ഈ മാസം 15 മുതൽ ഇത്തിഹാദ് എയര്‍വേസ്, എയര്‍ അറേബ്യ അബുദാബി, വിസ് എയര്‍ എന്നിവയുള്‍പ്പെടെ എല്ലാ എയര്‍ലൈനുകള്‍ക്കും ടെര്‍മിനല്‍ എ സേവനം നല്‍കും

Related Stories

No stories found.
logo
The Cue
www.thecue.in