ലുലു മാള്‍ മില്യണയർ: 2.16 കോടി രൂപയുടെ സമ്മാനം സ്വന്തമാക്കി തമിഴ്നാട് സ്വദേശി

ലുലു മാള്‍ മില്യണയർ: 2.16 കോടി രൂപയുടെ സമ്മാനം സ്വന്തമാക്കി തമിഴ്നാട് സ്വദേശി

ലുലു ഗ്രൂപ്പ് ഇന്‍റർനാഷണല്‍ നടത്തിയ ഒരു മില്ല്യണ്‍ ദിർഹത്തിന്‍റെ മാള്‍ മില്യണ്‍ റാഫിള്‍ നറുക്കെടുപ്പില്‍ വിജയിയായി തമിഴ് നാട് സ്വദേശിനി സില്‍വെറാണി ഡെനില്‍. അബുദബി അല്‍ വഹ്ദ മാളില്‍ നടന്ന അവസാന റൗണ്ടും വിജയകരമായി പൂർത്തിയാക്കിയാണ് യുഎഇയിലെ ഏറ്റവും വലിയ സമ്മാനത്തുകയുളള റാഫിള്‍ നറുക്കെടുപ്പിലെ വിജയിയെ കണ്ടെത്തിയത്.

ലുലു മാർക്കറ്റിംഗ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടർ വി നന്ദകുമാർ,ലൈൻ ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് പ്രോപ്പർട്ടീസ് ഡയറക്ടർ വജീബ് അല്‍ ഖൂരി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിജയിയെ പ്രഖ്യാപിച്ചത്.

മെഗാ സമ്മാനമായ 10 ലക്ഷം ദിർഹത്തിന് ( 2.16 കോടി രൂപ)പുറമെ, ഓരോ ആഴ്ചകളിലെ വിജയിക്കും 25,000 ദിർഹം സമ്മാനമായി നല്‍കുന്ന നറുക്കെടുപ്പില്‍ 14 പേരാണ് സമ്മാനാർഹരായത്. മൊത്തം 1.5 ദശലക്ഷം ദിർഹമാണ് സമ്മാനത്തുകയായി മാള്‍ മില്ല്യണയറിലൂടെ നല്‍കിയത്. ആഗസ്റ്റ് ആറുമുതല്‍ അബുദബിയിലെ 9 മാളുകളില്‍ നിന്ന് 200 ദിർഹത്തിന് സാധനങ്ങള്‍ വാങ്ങുന്നവരാണ് നറുക്കെടുപ്പില്‍ ഭാഗമായത്

Related Stories

No stories found.
logo
The Cue
www.thecue.in