ഏഷ്യാകപ്പിനായി കാത്തിരിക്കുന്നു: സഞ്ജു സാംസണ്‍

ഏഷ്യാകപ്പിനായി കാത്തിരിക്കുന്നു: സഞ്ജു സാംസണ്‍
Published on

ഏഷ്യാകപ്പില്‍ കളിക്കാനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു. ദുബായില്‍ കളിക്കുകയെന്നുളളത് ഏറെ ആവേശകരമാണ്. ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഇവിടെ ലഭിക്കുന്ന ആരാധക പിന്തുണ വലുതാണെന്നും സഞ്ജു പറഞ്ഞു.

ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റ് യുഎഇയിലാണ് നടക്കാനിരിക്കുന്നത്. ഇതേ കുറിച്ചുളള ചോദ്യങ്ങളോടായിരുന്നു സഞ്ജുവിന്‍റെ പ്രതികരണം. ഏകദിന ഫോർമാറ്റിൽ നടന്ന 2023 ഏഷ്യാ കപ്പിൽ റിസർവ് താരമായിരുന്ന സഞ്ജുവിന് ടീമിലിടം ലഭിച്ചിരുന്നില്ല.

ഷാ‍ർജയില്‍ ടോകിയോ ടാക്കീസ് ഹൈലാന്‍റർ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സഞ്ജു. സഹാറ സെന്‍ററിലും ദുബായ് ബുർജ് മാന്‍ സെന്‍ററലിലുമാണ് ടോകിയോ ടാക്കീസ് ഹൈലാന്‍റർ ആരംഭിച്ചിരിക്കുന്നത്. 2026 മാർച്ചോടെ ഏഴ് സ്റ്റോറുകള്‍ തുറക്കുകയാണ് ലക്ഷ്യം.

Related Stories

No stories found.
logo
The Cue
www.thecue.in