ലഗേജ് ഇല്ലെങ്കില്‍ കുറഞ്ഞനിരക്കില്‍ യാത്ര, ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ലഗേജ് ഇല്ലെങ്കില്‍ കുറഞ്ഞനിരക്കില്‍ യാത്ര, ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
Published on

ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് (എക്സ് പ്രസ് ലൈറ്റ് ഫെയർ) എയർ ഇന്ത്യാ എക്സ് പ്രസ്. എയർ ലൈനിന്‍റെ മൊബൈല്‍ ആപ്പിലും വെബ്സൈറ്റിലും നിരക്കിളവ് ലഭ്യമാണ്. ചെക്ക് ഇന്‍ കൗണ്ടറുകളിലെയും ബാഗേജ് ബെല്‍റ്റുകളിലെയും ക്യൂ ഒഴിവാക്കാനും ഇത് സഹായകരമാകും.

ലഗേജില്ലാത്ത ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പിന്നീട് ആവശ്യമെങ്കിൽ പണമടച്ച് 15, 20 കിലോ ലഗേജ് ചേർക്കാനും യാത്രാ തീയതി മാറ്റാനും (ഫീസ് നൽകണം) സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. മാത്രമല്ല 3 കിലോ ക്യാബിന്‍ ബാഗേജ് അലവന്‍സും നല്‍കുന്നുണ്ട്. നിലവിലെ 7 കിലോ കൂടാതെയാണിത്.

ഇന്ത്യ – യുഎഇ റൂട്ടുകളിലും പുതിയ നിരക്കിളവ് ലഭ്യമാണ്.ഇന്ത്യ- യുഎഇ സെക്ടറില്‍ ആഴ്ചയിൽ 195 വിമാനങ്ങള്‍ സർവ്വീസ് നടത്തുന്നു. ദുബായിലേക്ക് 80, ഷാർജയിലേക്ക് 77, അബുദബിയിലേക്ക് 31, റാസൽ ഖൈമയിലേക്ക് 5, അൽ ഐനിലേക്ക് 2 എന്നിങ്ങനെ. ഗൾഫ് മേഖലയിലുടനീളം, ആഴ്ചയിൽ 308 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in