അൽ ഐൻ അൽ മഖാമിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

അൽ ഐൻ അൽ മഖാമിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

ലുലു ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് അൽ ഐനിലെ അൽ മഖാമിൽ ഉദ്ഘാടനം ചെയ്തു. യു.എ.ഇ. ഇസ്ലാമിക് അതോറിട്ടി ചെയർമാൻ ഡോക്ടർ മുഹമ്മദ് മത്താർ സാലെ അൽ കാബിയാണ് അൽ ഐനിലെ പതിനഞ്ചാമത്തെ ലുലു ഹൈപ്പർ മാർക്കറ്റ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തത്.

40,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ രണ്ട് നിലകളിലായാണ് ആധുനിക രീതിയിൽ സജ്ജീകരിച്ച ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. സ്വദേശികളുടെയും വിവിധ രാജ്യക്കാരുടെ താത്പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഉല്പന്നങ്ങൾ ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഹൈപ്പർമാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

അൽ ഐനിലെ പ്രാന്തപ്രദേശമായ അൽ മഖാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുമ്പോൾ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ജോലി നൽകാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ് റഫ് അലി, ലുലു അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ എന്നിവരും സംബന്ധിച്ചു

Related Stories

No stories found.
The Cue
www.thecue.in