കുവൈത്തില്‍ അടച്ചിട്ട സ്ഥലങ്ങളില്‍ പുകവലി നിരോധിച്ചേക്കും

കുവൈത്തില്‍ അടച്ചിട്ട സ്ഥലങ്ങളില്‍ പുകവലി നിരോധിച്ചേക്കും

രാജ്യത്തെ അടച്ചിട്ട സ്ഥലങ്ങളില്‍ പുകവലി നിരോധനം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്. കുവൈത്ത് മുനിസിപ്പാലിറ്റി ഫിനാന്‍ഷ്യല്‍ ആന്‍റ് ലീഗല്‍ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം അംഗീകരിച്ചത്. ഇത് സംബന്ധിച്ച കൂടുതല്‍ ചർച്ചകള്‍ക്കായി വിഷയം എക്സിക്യൂട്ടീവ് ബോഡിയുടേയും നിയമവിഭാഗത്തിന്‍റേയും പരിഗണയ്ക്ക് വിടാന്‍ തീരുമാനിച്ചതായി മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ഫഹദ് അല്‍ അബ്ദുള്‍ ജദർ പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ പുകവലിക്കുന്നവരുടെ ശരാശരി ഏറ്റവും ഉയർന്നു നില്‍ക്കുന്ന രാജ്യമാണ് കുവൈത്ത്. പരിസ്ഥിതി- കുടുംബ നിയമങ്ങള്‍ക്ക് അനുസൃതമായി പുകവലിക്കുന്നതിനായി നിശ്ചിത ഇടങ്ങള്‍ നല്‍കുകയെന്നുളളതാണ് മുനിസിപ്പല്‍ സമിതിയുടെ പ്രധാന നിർദ്ദേശം. മറ്റുളളവർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിലുളള പുകവലി നിയന്ത്രിക്കുകയെന്നുളളതാണ് നിയമപരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in