കിംഗ് ഓഫ് കൊത്ത മലയാള സിനിമയ്ക്ക് പുതിയതുടക്കമാകുമെന്ന് ദുല്‍ഖർ സല്‍മാന്‍

കിംഗ് ഓഫ് കൊത്ത മലയാള സിനിമയ്ക്ക് പുതിയതുടക്കമാകുമെന്ന്  ദുല്‍ഖർ സല്‍മാന്‍

കിംഗ് ഓഫ് കൊത്ത മലയാള സിനിമയ്ക്ക് പുതിയ തുടക്കമായിരിക്കുമെന്ന് ദുല്‍ഖർ സല്‍മാന്‍. സിനിമയില്‍ തികഞ്ഞ വിശ്വാസമുണ്ട്. ഒരു ടീമിന്‍റെ വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമുളള സിനിമയാണ് കിംഗ് ഓഫ് കൊത്തയെന്നും ദുബായില്‍ സിനിമയുടെ പ്രചാരണത്തിനായി ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ ദുല്‍ഖർ പറഞ്ഞു. തന്‍റെ കരിയറിലെ ഏറ്റവും വലിയ ഉദ്യമങ്ങളില്‍ ഒന്നാണ് ഈ സിനിമ, പ്രേക്ഷകരെ നിരാശരാക്കില്ലെന്നുളളത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് ഗൗരവമുളള വേഷമുണ്ടെന്നുളളതാണ് കിംഗ് ഓഫ് കൊത്തയുടെ വലിയ പ്രത്യേകതയെന്ന് നൈല ഉഷ പറഞ്ഞു. മുഖം മൂടിയില്ലാത്ത സ്ത്രീ കഥാപാത്രങ്ങളെ സിനിമായില്‍ കാണാനാകുമെന്നും സിനിമ കാണുമ്പോള്‍ സ്ത്രീ കഥാപാത്രങ്ങളുടെ പ്രാധാന്യം മനസിലാകുമെന്നും ഐശ്വര്യലക്ഷ്മിയും പറഞ്ഞു.സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ കിംഗ് ഓഫ് കൊത്ത ബിഗ് ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

ദുൽഖർ സൽമാന്‍റെ വേഫേറെർ ഫിലിംസും സീ സ്റ്റുഡിയോസും സംയുക്തമായി നിർമ്മിക്കുന്ന കിംഗ് ഓഫ് കൊത്തയിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവരുമെത്തുന്നു. ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന്‍റെ സംഗീതം. കിംഗ് ഓഫ് കൊത്ത നാളെ( ആഗസ്റ്റ് 24) യാണ് റിലീസ് ചെയ്യുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in