'ഖുഷി': ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ ഗൾഫിൽ നിന്നുള്ള ഏക മലയാള പുസ്തകം

'ഖുഷി': ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ ഗൾഫിൽ നിന്നുള്ള ഏക മലയാള പുസ്തകം

ഷാർജ എക്സ്പോ സെൻ്ററിൽ നടക്കുന്ന പന്ത്രണ്ടാമത് കുട്ടികളുടെ വായനോത്സവത്തിലെ ഗൾഫിൽ നിന്നുള്ള കുട്ടികൾക്കുള്ള ഏക മലയാള പുസ്തകമായി 'ഖുഷി'. ദുബായിൽ മാധ്യമപ്രവർത്തകനായ സാദിഖ് കാവിൽ രചിച്ച് 2017ൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവലിൻ്റെ മൂന്നാമത്തെ പതിപ്പാണ് വിൽപനയിലുള്ളത്.

ഗൾഫിലെ പരിസ്ഥിതി പ്രശ്നം പ്രമേയമാക്കിയ ഖുഷി ഒരു നഗരത്തിലെ പാർക്കിലും ഒമാനിലെ ഫ്ലാറ്റിലും നടക്കുന്ന സംഭവവികാസങ്ങളിലൂടെ കഥ പറയുന്നു. ഖുഷി എന്ന പൂച്ചക്കുട്ടിയും ജയ് എന്ന അഞ്ചു വയസുകാരനുമാണ് പ്രധാന കഥാപാത്രങ്ങൾ. കുട്ടികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയാണ് നോവലിൻ്റെ ലക്ഷ്യമെന്ന് സാദിഖ് കാവിൽ പറഞ്ഞു. ഗൾഫിലും കേരളത്തിലും വ്യാപകമായി വായിക്കപ്പെട്ട ഖുഷിക്ക് പ്രശസ്ത സാഹിത്യകാരൻ ബെന്യാമിനാണ് അവതാരിക എഴുതിയിട്ടുള്ളത്.

എക്സ്പോ സെന്‍ററില്‍ ഹാൾ നമ്പർ ആറിലെ സ്റ്റാൾ നമ്പർ 34 ലാണ് ഡിസി ബുക്സ് ഉള്ളത്. കഴിഞ്ഞ വർഷം വായനോത്സവത്തിലെ ഏക മലയാള പുസ്തകമായിരുന്നു ഖുഷി. ഇപ്രാവശ്യം മലയാളത്തിലെ നോവലിതര മലയാള പുസ്തകങ്ങൾ പ്രദർശനത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in