കേരളവർമ്മ കോളേജ് അലൂമ്നെ വാർഷികം ആഘോഷിക്കുന്നു

കേരളവർമ്മ കോളേജ് അലൂമ്നെ വാർഷികം ആഘോഷിക്കുന്നു

കേരളവർമ്മ കോളേജ് അലൂമ്നെ, കോളേജ് സ്ഥാപിതമായതിന്‍റെ 75 ആം വാർഷികം ആഘോഷിക്കുന്നു. ഇതിന്‍റെ ഭാഗമായി അലുമ്നെ ഇന്‍റർനാഷണല്‍ എക്സിക്യൂട്ടീവ് യോഗം ചേർന്നു.കോളേജിന്‍റെ വജ്ര ജൂബിലി ആഘോഷങ്ങൾ അലൂമ്നെയുടെ നേതൃത്വത്തിൽ വിപുലമായി യുഎഇയിൽ ആഘോഷിക്കുവാന്‍ സബ് കമ്മിറ്റി രൂപീകരിച്ചു. കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രവർത്തനങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള രൂപരേഖകൾ തയ്യാറാക്കി.അലുമ്നെ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെയുള്ള പദ്ധതികൾ തയ്യാറാക്കാനും തീരുമാനമായി.

പ്രസിഡന്‍റ് സൈഫൽ മുഹമ്മദ്‌ അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ഷിബിൻ ലാൽ കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ റിപ്പോർട്ട് വായിച്ചു, ഗ്ലോബൽ കൺവീനർ രാഹുൽ ഗോപിനാഥ് നന്ദി പ്രകാശിപ്പിച്ചു.

Related Stories

No stories found.
The Cue
www.thecue.in