
തങ്ങൾസ് ജ്വല്ലറിയുടെ 20-ാമത്തെ ഷോറൂമിന്‍റെ ഉദ്ഘാടനം ദുബായില്‍ ഇന്ത്യൻ സിനിമ താരം ദിഷാ പടാണി നിർവ്വഹിക്കും. ജൂൺ പതിനൊന്നിന് ദുബായ് മീനാബസാറിലെ അൽ ഫൈദി സ്ട്രീറ്റിലാണ് ജ്വല്ലറി പ്രവർത്തനമാരംഭിക്കുന്നത്.തങ്ങൾ ജ്വല്ലറിയുടെ യുഎഇയിലെ ഏറ്റവും വലിയ ഷോറൂമാണ് ഇത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഉദ്ഘാടന ദിവസം 1000 ദിർഹത്തിന് പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും ഗോൾഡ് കോയിൻ ഫ്രീയായി ലഭിക്കും. ഡയമണ്ട്, ആന്‍റിക്, ലൈറ്റ് വെയിറ്റ് ജ്വല്ലറി തുടങ്ങി നിരവധി കളക്ഷനുകളാണ് തങ്ങൾസ് ഒരുക്കിയിരിക്കുന്നത്.
1974ൽ കോഴിക്കോട് കൊടുവള്ളിയിലാണ് പുഴങ്ങര ഹംസ ഹാജിയുടെ നേതൃത്വത്തില്‍ തങ്ങൾസ് ജ്വല്ലറി ആരംഭിച്ചത്. മകനായ അബ്ദുൾ മുനിർ പുഴങ്ങരയാണ് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.ഒമാൻ, ഖത്തർ, മലേഷ്യ,യുഎഇ എന്നി രാജ്യങ്ങളിൽ ജ്വല്ലറി പ്രവർത്തിക്കുന്നുണ്ട്. തങ്ങൾ ജ്വല്ലറി ചെയർമാൻ മുനീർ, സിഇഒ ഫാസിൽ തങ്ങൾസ്, ജനറൽ മനേജർ ഷിബു ഇസ്മയിൽ, പർച്ചേസിംഗ് മനേജർ അബ്ദുൾ ഖാദർ, സീനിയർ അക്കൗണ്ടന്‍റ് ഫദീൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.