പ്രിയപ്പെട്ടവർക്ക് കവിത സമ്മാനമായി നല്കണോ, പുസ്തകോത്സവ വേദിയിലേക്ക് വരൂ...

പ്രിയപ്പെട്ടവർക്ക് കവിത സമ്മാനമായി നല്കണോ, പുസ്തകോത്സവ വേദിയിലേക്ക് വരൂ...

Published on

പ്രിയപ്പെട്ടവർക്ക് കവിത സമ്മാനമായി നല്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലേക്ക് എത്താം. ഹാള്‍ നമ്പർ 7 ഐവറി ബുക്സിന്‍റെ ZC27 ല്‍ പ്രശസ്ത ഇംഗ്ലീഷ് കവിയായ പ്രമോദ് ശങ്കറുമായി ആശയം പങ്കുവച്ചാല്‍ അദ്ദേഹം കവിതയെഴുതി നല്‍കും. ഐവറി ബുക്സാണ് തികച്ചും സൗജന്യമായി പ്രിയപ്പെട്ടവർക്ക് കവിതകള്‍ സമ്മാനമായി നല്‍കാനുളള വേദി ഒരുക്കുന്നത്.

പുസ്തകോത്സവത്തിന്‍റെ അവസാന ദിവസമായ നാളെ (ഞായറാഴ്ച) രാവിലെ 11 നാണ് പ്രമോദ് ശങ്കറെത്തുക. ആശയം പങ്കുവച്ചുകഴിഞ്ഞാല്‍ 15 മിനിറ്റിനുളളില്‍ അദ്ദേഹം കവിതയെഴുതി നല്‍കും.കവിയുടെ കൈയ്യൊപ്പോടെയാണ് കവിത എഴുതി നല‍്കുക.

logo
The Cue
www.thecue.in