മൂല്യമിടിഞ്ഞ് ഇന്ത്യന്‍ രൂപ, ഒരു ദിർഹത്തിന് 21 രൂപ

മൂല്യമിടിഞ്ഞ് ഇന്ത്യന്‍ രൂപ, ഒരു ദിർഹത്തിന് 21 രൂപ

അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു. യുഎഇ ദിർഹവുമായും റെക്കോർഡ് ഇടിവാണ് ഇന്ത്യന്‍ രൂപയ്ക്ക് തിങ്കളാഴ്ച രാവിലെ ഉണ്ടായിരിക്കുന്നത്. ഒരു ദിർഹത്തിന് 21 രൂപ 08 പൈസ എന്ന നിലയിലേക്കാണ് മൂല്യം ഇടിഞ്ഞത്.

ഡോളറിനെതിരെ എക്കാലത്തേയും താഴ്ന്ന നിരക്കിലാണ് ഇന്ത്യന്‍ രൂപ. ഒരു യുഎസ് ഡോളറിന് 77 രൂപ 44 പൈസയെന്ന നിരക്കിലേക്കാണ് രൂപ കൂപ്പുകുത്തിയത്. കഴിഞ്ഞ മാർച്ചില്‍ റഷ്യ - ഉക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ രൂപ 76 രൂപ 98 പൈസയിലെത്തിയിരുന്നു. അതിനേക്കാള്‍ വലിയ ഇടിവിലേക്കാണ് രൂപയിപ്പോള്‍ എത്തിയിരിക്കുന്നത്.