പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎഇ സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎഇ സന്ദർശിക്കും
Published on

പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്തയാഴ്ച യുഎഇ സന്ദർശിക്കും. ജൂണ്‍ 28 നായിരിക്കും അദ്ദേഹം യുഎഇയിലെത്തുകയെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

യുഎഇ രാഷ്ട്രപതിയായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വിയോഗത്തില്‍ അദ്ദേഹം ദുഖം രേഖപ്പെടുത്തും.രാഷ്ട്രപതിയായി ചുമതലയേറ്റെടുത്ത ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അദ്ദേഹം നേരിട്ട് കണ്ട് അഭിനന്ദനമറിയിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളുമായുളള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയെന്നുളളതാണ് സന്ദർശന ലക്ഷ്യം.

ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങും വഴിയാണ് അദ്ദേഹം യുഎഇയില്‍ സന്ദർശനം നടത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in