അന്ധവിശ്വാസങ്ങളെ വായനയിലൂടെ മറികടക്കൂ, എഴുത്തുകാരി ഖയറുന്നീസ

അന്ധവിശ്വാസങ്ങളെ വായനയിലൂടെ മറികടക്കൂ, എഴുത്തുകാരി ഖയറുന്നീസ

അന്ധവിശ്വാസങ്ങളെ മറികടക്കാന്‍ വായനയിലൂടെ മാത്രമെ സാധിക്കൂവെന്ന് എഴുത്തുകാരി ഖയറൂന്നീസ. ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു എഴുത്തുകാരി.

പതിമ്മൂന്നാം വെളളിയാഴ്ച, കറുത്തപൂച്ചകള്‍ വഴികള്‍ മുറിച്ചുകടക്കുക തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ക്കെതിരെയാണ് തന്‍റെ രചനകള്‍ അവർ ഉപയോഗിച്ചത്. വായനയിലൂടെ നാമെത്രതതോളം അറിവ് സമ്പാദിക്കുന്നുവോ അത്രത്തോളം അന്ധവിശ്വാസത്തിന്‍റെ ഇരുള്‍ മാറി വെളിച്ചം വരുമെന്നും അവർ പറഞ്ഞു. ആളുകള്‍ കൂടുതല്‍ യുക്തി സഹമായി ചിന്തിക്കുന്നവരും ന്യായബോധമുളളവരുമായിരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു.

2010 ലാണ് ഖയറുന്നീസയുടെ ആദ്യ പുസ്തകം ഹൗസാറ്റ് ബട്ടർഫിംഗേഴ്‌സ് പുറത്തിറങ്ങിയത്. യുവാക്കൾ ഇപ്പോഴും നല്ല കഥകൾ വായിക്കാൻ ഇഷ്ടപ്പെടുന്നു എന്നതിൽ സംശയമില്ല, പ്രത്യേകിച്ചും അവരെ ആകർഷിക്കുന്ന രീതിയിൽ പറയുമ്പോൾ, ഖയറുന്നീസ പറയുന്നു. കുട്ടികളുടെ മാസികയായ ടിങ്കിളിലാണ് 'ബട്ടർഫിംഗേഴ്സ്' ആദ്യമായി പ്രസിദ്ധീകരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in