ജിസിസിയിലെ ലുലു ഹൈപ്പ‍ർമാർക്കറ്റുകളില്‍ ഇന്ത്യാ ഉത്സവ് ആരംഭിച്ചു

ജിസിസിയിലെ ലുലു ഹൈപ്പ‍ർമാർക്കറ്റുകളില്‍ ഇന്ത്യാ ഉത്സവ് ആരംഭിച്ചു

ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജിസിസിയിലെങ്ങുമുളള ലുലു ഹൈപ്പർമാർക്കറ്റുകളില്‍ ഇന്ത്യാ ഉത്സവ് ആസാദി കാ അമൃത് മഹോത്സവ് ആരംഭിച്ചു. ലുലു ഗ്രൂപ്പിന്‍റെ 235 ഹൈപ്പർമാർക്കറ്റുകളിലാണ് സ്വാതന്ത്ര്യത്തിന്‍റെ 75 ആം വാർഷികാഘോഷവേളയില്‍ ഇന്ത്യാ ഉത്സവ് ആരംഭിച്ചത്.

അബുദബിയിലെ അല്‍ വഹ്ദ മാളില്‍ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി, ലുലു ഗ്രൂപ്പ് സിഇഒ സൈഫീ രൂപവാല, സീ 5 ന്‍റെ ഗ്ലോബല്‍ ഹെഡ് അർച്ചന ആനന്ദ്, മറ്റ് പ്രമുഖർ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ യുഎഇയിലെ ഇന്ത്യന്‍ അംബാസിഡർ സ‌‌ഞ്ജയ് സുധീർ ഇന്ത്യാ ഉത്സവ് ഉദ്ഘാടനം ചെയ്തു. മറ്റ് ജിസിസി രാജ്യങ്ങളിലും ഇന്ത്യാ ഉത്സവിന് തുടക്കമായി. അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡർമാർ ഇന്ത്യാ ഉത്സവ് ഉദ്ഘാടനം ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in