ആശ്വാസം, ഇന്ത്യയിലേക്ക് പോകുന്നതിന് ഇനി എയർ സുവിധ രജിസ്ട്രേഷന്‍ ആവശ്യമില്ല

ആശ്വാസം, ഇന്ത്യയിലേക്ക് പോകുന്നതിന് ഇനി എയർ സുവിധ രജിസ്ട്രേഷന്‍ ആവശ്യമില്ല
Published on

പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു. ഇന്ത്യയിലേക്ക് പോകുന്ന അന്താരാഷ്ട്ര യാത്രികർ എയർ സുവിധ പൂരിപ്പിച്ച് നല്കേണ്ടതില്ലെന്ന് വ്യോമയാനമന്ത്രാലയത്തിന്‍റെ മാർഗ്ഗ നിർദ്ദേശം വ്യക്തമാക്കുന്നു. കോവിഡ് സാഹചര്യത്തിലാണ് ഇന്ത്യയിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രികർക്ക് അവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി എയർ സുവിധ ഫോം പൂരിപ്പിച്ച് സമർപ്പിക്കുന്നത് നിർബന്ധമാക്കിയത്. കോവിഡ് സാഹചര്യങ്ങള്‍ മാറിയതോടെ യാത്രാ നിബന്ധനകളില്‍ ഇളവ് നല്‍കിയിട്ടും എയർ സുവിധ നിബന്ധനയില്‍ കേന്ദ്രസർക്കാർ കടുംപിടിത്തം തുടരുകയായിരുന്നു. ഇതിനെതിരെ ശശി തരൂർ എം പിയടക്കമുളളവർ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

എയർസുവിധ രജിസ്ട്രേഷന്‍ ആവശ്യമില്ലെന്ന തീരുമാനം ഇന്ന് അർദ്ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി കുറയുകയാണ്. ആഗോളതലത്തിലും ഇന്ത്യയിലും വാക്സിനേഷൻ കൈവരിച്ച സാഹചര്യത്തിൽ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ആവശ്യമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in