എക്‌സ്‌പോ വേദിയില്‍ ദേശീയ ദിനം ആഘോഷിച്ച് ഇന്ത്യ

എക്‌സ്‌പോ വേദിയില്‍ ദേശീയ ദിനം ആഘോഷിച്ച് ഇന്ത്യ

ദുബായ്: എക്‌സ്‌പോ 2020യില്‍ ദേശീയ ദിനം ആഘോഷിച്ച് ഇന്ത്യ. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ അതിഥിയായെത്തിയ ചടങ്ങില്‍ യുഎഇ സഹിഷ്ണുതാമന്ത്രിയും എക്‌സ്‌പോ 2020 കമ്മീഷണര്‍ ജനറലുമായ ഷെയ്ഖ് നഹ്യാന്‍ മുബാറക് അല്‍ നഹ്യാനും പങ്കെടുത്തു. അല്‍ വാസല്‍ പ്ലാസയിലായിരുന്നു പ്രൗഢഗംഭീരമായ ആഘോഷപരിപാടികള്‍ ഒരുക്കിയത്.

എക്‌സ്‌പോയിലെ വിവിധ പവലിയനുകളും കൗതുക കാഴ്ചകളും പീയൂഷ് ഗോയല്‍ സന്ദര്‍ശിച്ചു. എക്‌സ്‌പോയിലെ സജീവ പങ്കാളിയാണ് ഇന്ത്യ. സന്ദര്‍ശകരുടെ കാര്യത്തിലുള്‍പ്പടെ. എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍ രാജ്യത്തിന്റെ നൂതന നേട്ടങ്ങളെ സന്ദര്‍ശകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. വിവിധ മേഖലകളിലെ നേതൃപാടവവും സന്ദര്‍ശകര്‍ക്ക് പവലിയനില്‍ അനുഭവവേദ്യമാകുന്ന തരത്തിലാണ് പവലിയന്‍ ഒരുക്കിയിട്ടുളളതെന്ന് ഷെയ്ഖ് നഹ്യാന്‍ പറഞ്ഞു.

ഇന്ത്യയുമായുളള നയതന്ത്ര ബന്ധത്തില്‍ എപ്പോഴും യുഎഇ അഭിമാനിക്കുന്നു, ഇനിയും അതുപോലെ തന്നെ മുന്നോട്ടുപോവുകയെന്നുളളതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 25 വര്‍ഷത്തിനുശേഷം സ്വാതന്ത്രത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാനുളള തയ്യാറെടുപ്പിലാണ് ഇന്ത്യ, രാജ്യത്തെ ഓരോ കുട്ടിക്കും ആരോഗ്യ,വിദ്യാഭ്യാസ,തൊഴില്‍ മേഖലയി ശോഭനമായ ഭാവിയൊരുക്കുകയെന്നുളളതാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

ബോളിവുഡ് ഗായിക കവിത കൃഷ്ണമൂര്‍ത്തിയുടേയും വയലിസ്റ്റ് ഡോ എല്‍ സുബ്രമഹ്ണ്യത്തിന്റേയും ഷാന്‍ റഹ്മാന്റേയും കലാവിരുന്നും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു.നിരവധിപേരാണ് കലാസന്ധ്യ ആസ്വദിക്കാനായി എത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in