ഐസിഎൽ ദുബായിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നു

ഫോട്ടോ: കമാല്‍ കാസിം
ഫോട്ടോ: കമാല്‍ കാസിം

ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ഐസിഎൽ ദുബായില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നു. ഗ്രൂപ്പിന്‍റെ മാനേജിങ് ഡയറക്ടർ അഡ്വ. കെ.ജി അനിൽ കുമാറിന്‍റെ നേതൃത്വത്തില്‍, നിക്ഷേപം, ഗോൾഡ് ട്രേഡിംഗ്, ഫിനാൻഷ്യൽ ബ്രോക്കറേജ് എന്നിവയിൽ കേന്ദ്രീകരിച്ചാണ് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നത്. ഊദ് മേത്ത കരാമയിലെ ഓഫീസ് കോർട്ട് ബിൽഡിംഗിലാണ് കോൺഗ്ലോമറേറ്റിന്‍റെ കോർപ്പറേറ്റ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്.

ഭക്ഷണം, ഇലക്‌ട്രോണിക്‌സ്, ടൂറിസം, ആരോഗ്യം, എനർജി, വിദ്യാഭ്യാസം, സ്‌പോർട്‌സ്, റീട്ടെയിൽ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഐസിഎൽ ഇൻവെസ്റ്റ്‌മെന്‍റ് സേവനം നൽകുന്നു. ആവശ്യകതകൾ അനുസരിച്ച് ഏറ്റവും ലളിതമായ നിബന്ധനകളാണ് കമ്പനി മുന്നോട്ട് വെയ്ക്കുന്നത്. മിഡിൽ ഈസ്റ്റ് മേഖലയിലെ യെല്ലോ മെറ്റൽ വിഭാഗത്തിൽ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഒരു പ്രധാന ലക്ഷ്യസ്ഥാനം കൂടിയാണ് ഐസിഎൽ ഗോൾഡ് ട്രേഡിംഗ്.

ലളിതമായ വ്യവസ്ഥകളിലൂടെ നിക്ഷേപത്തിലും വ്യാപാരത്തിലും ഉപഭോക്താക്കൾക്ക് ആവശ്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ദുബായിലെ പുതിയ സംരംഭം കൊണ്ട് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ കെ ജി അനിൽ കുമാർ പറഞ്ഞു.യുഎഇയിലെ ഉപഭോക്താക്കൾക്ക് ബാങ്കിംഗ് മേഖലയിലെ മികച്ച സേവനങ്ങൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. 054 4115151 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലൂടെ ഉപഭോക്താക്കൾക്ക് നേരിട്ട് ബന്ധപ്പെടാം.

Related Stories

No stories found.
The Cue
www.thecue.in