എൻആർഐ ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര മൊബൈൽ നമ്പറിലൂടെ യുപിഐ പേയ്മെൻ്റ് സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

എൻആർഐ ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര മൊബൈൽ നമ്പറിലൂടെ യുപിഐ പേയ്മെൻ്റ് സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിച്ച് ഉടനടി ഇന്ത്യയിൽ യുപിഐ പേയ് മെന്റ് നടത്താവുന്ന സംവിധാനം അവതരിപ്പിച്ചു. ഇതിലൂടെ ദൈനംദിന പേയ് മെൻ്റുകൾ സൗകര്യപ്രദമായി നടത്താൻ സാധിക്കും. എൻആർഐ ഉപഭോക്താക്കൾ ക്ക് ഇന്ത്യയിലെ ഐസിഐസിഐ ബാങ്ക് എൻആർഇ/എൻആർഒ അക്കൗണ്ടിലൂടെ അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിച്ച് യൂട്ടിലിറ്റി ബില്ലുകൾ, വ്യാപാര, ഇ-കൊമേഴ്സ‌് ഇടപാടുകൾ നടത്താനാകും. ബാങ്കിൻ്റെ മൊബൈൽ ആപ്പ് ഐമൊ ബൈൽ പേയിലുടെ ഈ സേവനം ലഭ്യമാണ്.

വിവിധ രാജ്യങ്ങളിലെ യുപിഐ ഉപയോഗത്തിനായുള്ള നാഷണൽ പേയ്മെന്‍റ്സ് കോർപറേഷന്‍റെ (എൻപിസിഐ) അന്താരാഷ്ട്ര അടിസ്ഥാന സൗകര്യമാണ് ഈ സേവനത്തിനായി ഐസിഐസിഐ ബാങ്ക് ഉപയോഗിക്കുന്നത്. യുഎസ്എ, യുകെ, യുഎഇ, കാനഡ, സിംഗപൂർ, ഓസ്ട്രേലിയ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ 10 രാജ്യങ്ങളിൽ സൗകര്യം ലഭ്യമാണ്.ഏതെങ്കിലും ഇന്ത്യൻ ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് എൻആർഐ ഉപഭോക്താക്കൾക്ക് യുപിഐ പേയ്മെൻ്റുകൾ നടത്താം. യുപിഐ ഐഡിയിലേക്ക് പണം അയച്ചും അല്ലെങ്കിൽ ഏതെങ്കിലും ഇന്ത്യൻ മൊബൈൽ നമ്പറിലേക്കോ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് വഴിയോ ഇടപാടു നടത്താം.

ഐമൊബൈൽ പേയിലുടെ അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിച്ച് യുപിഐ സൗകര്യം ലഭ്യമാക്കുന്നതിനായി എൻപിസിഐയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇതോടെ 10 രാജ്യങ്ങളിലുള്ള എൻആർഐ ഉപഭോക്താക്കൾക്ക് ഇനി ഇന്ത്യൻ നമ്പറിലേക്ക് മാറാതെ തന്നെ യുപിഐ ഉപയോഗിക്കാമെന്നും ഉപഭോ ക്താക്കൾക്ക് നവീനമായ സൗകര്യങ്ങൾ ഒരുക്കുന്നതിലുള്ള ഐസിഐസിഐ ബാ ങ്കിന്റെ പ്രതിബദ്ധതയാണിതെന്നും എൻആർഐ ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഡിജിറ്റൽ പേയ്മെൻ്റ് സംവിധാ നം ആഗോള തലത്തിൽ ശക്തിപ്പെടുത്തുന്നതിനായി എൻപിസിഐ സേവനങ്ങൾ ആശ്രയിക്കുന്നത് തുടരുമെന്നും ഐസിഐസിഐ ബാങ്ക് ഡിജിറ്റൽ ചാനൽസ് ആൻഡ് പാർട്‌നർഷിപ്പ്സ് മേധാവി സിദ്ധാർത്ഥ മിശ്ര പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in