ശ്രാവണോത്സവം സെപ്റ്റംബർ 17 ന് ഷാർജ എക്സ്പോ സെന്‍ററില്‍ അരങ്ങേറും

ശ്രാവണോത്സവം സെപ്റ്റംബർ 17 ന് ഷാർജ എക്സ്പോ സെന്‍ററില്‍ അരങ്ങേറും

ഷാ‍ർജ ഇന്ത്യന്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓണാഘോഷം "ശ്രാവണോത്സവം" സെപ്റ്റംബർ 17 ന് ഷാ‍ർജ എക്സ്പോ സെന്‍ററില്‍ നടക്കും. മന്ത്രി ജി ആ‍ർ അനില്‍ കുമാർ ചടങ്ങില്‍ മുഖ്യാതിഥിയാകും. എ എം ആരിഫ് എംപി,ടിവി ഇബ്രാഹിം എംഎല്‍എ,റോജി എം ജോണ്‍ എംഎല്‍എ,ദുബായ് ഇന്ത്യന്‍ കോണ്‍സുലർ ഉത്തം ചന്ദ് തുടങ്ങിയവരും വിശിഷ്ടാതിഥികളായെത്തും.

രാവിലെ 9.30 നുളള ഉദ്ഘാടനചടങ്ങോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുകയെന്ന് ഷാ‍ർജ ഇന്ത്യന്‍ അസോസിയെഷന്‍ പ്രസിഡന്‍റ് വൈ എ റഹീം പറഞ്ഞു.പതിവുപോലെ ഇത്തവണയും നിരവധി കലാ-വിനോദ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. അസോസിഷേയന്‍റെ തന്നെ കീഴിലുളള നിശ്ചയദാർഢ്യക്കാരായ കുട്ടികള്‍ക്കായുളള വിദ്യാലയം ഇബ്തിസമയ്ക്കായുളള ഫണ്ട് സ്വരൂപണവും ഓണാഘോഷത്തിലൂടെ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിലെ വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പൂക്കളമത്സരമുള്‍പ്പടെ വിവിധ കലാപരിപാടികളും ആഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പുലികളി, തെയ്യം,ചെണ്ടമേളം,പഞ്ചാരിമേളം, ശിങ്കാരിമേളം, കഥകളി തുടങ്ങി കേരളത്തിന്‍റെ സംസ്കാരവും പാരമ്പര്യവും പ്രതിഫലിക്കുന്ന ഘോഷയാത്രയും നടക്കും. പിന്നണി ഗായകന്‍ നജീം അർഷാദിന്‍റെ നേതൃത്വത്തിലുളള സംഗീത പരിപാടിയും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. 18,000 പേർക്കുളള ഓണവിരുന്നും ശ്രാവണോത്സവത്തിന്‍റെ പ്രധാന ആകർഷണമാണ്. ഷാർജ ഇന്ത്യൻ അസോസിയേഷൻപ്രസിഡന്‍റ് അഡ്വ.വൈ.എ.റഹിമിനെ കൂടാതെ ജനറൽ സെക്രട്ടറി ടി.വി.നസിർ, ട്രഷറർ .ടി.കെ.ശ്രീനാഥൻ,വൈസ് പ്രസിഡന്‍റ് മാത്യു ജോൺ,ജോയിന്‍റ് സെക്രട്ടറി മനോജ് വർഗീസ്,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, ഹരിലാൽ, സുനിൽരാജ് എന്നിവരും വാർത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in