പുതുതലമുറ ഇലക്ട്രോണിക് ഉപകരണങ്ങളെ പരിചയപ്പെടുത്തുന്ന ഐഫോർ ടെക്നോളജീസ്

പുതുതലമുറ ഇലക്ട്രോണിക് ഉപകരണങ്ങളെ പരിചയപ്പെടുത്തുന്ന ഐഫോർ ടെക്നോളജീസ്

പുതു തലമുറ ഇലക്ട്രോണിക് ഉപകരണങ്ങളെ പരിചയപ്പെടുത്തി ദുബായില്‍ നടക്കുന്ന ഫിനാന്‍ഷ്യല്‍ സമ്മിറ്റിലെ പങ്കാളിയായ ഐഫോർ ടെക്നോളജീസ്. ഐഫോർ ടെക്നോയ്ക്ക് നേതൃത്വം നല്‍കുന്ന ടെക്നോക്രാറ്റും സാങ്കേതിക വിദഗ്ധനുമായ ഡോ. ഉമർ സലീം പുതിയ തലമുറയിലെ വരാനിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അടിസ്ഥാനമാകുന്ന സാങ്കേതിക വിദ്യ പ്രിന്‍ഡഡ് ഇന്‍റലിജന്‍സ് ടെക്നോളജിയെ കുറിച്ച് വിശദീകരിച്ചു.

ഇലക്ട്രോണിക്സ് മേഖലകളിൽ തന്ത്രപ്രധാനമായ മാറ്റം വരുത്തിയ ടെക്നോളജിയാണ് പ്രിന്‍ഡഡ് ഇലക്ട്രോണിക്സ്.ഉദാഹരണത്തിന് ഇലക്ട്രോണിക് ബോർഡുകള്‍ ചുരുട്ടുകയും മടക്കുകയുമൊക്കെ ചെയ്യാനാകുന്ന പേപ്പർ സമാന രീതിയിലേക്ക് മാറ്റുവാന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് കഴിയുന്നുവെന്നർത്ഥം. നിലവിലെ ഫ്ളക്സ് ബോർഡുകള്‍ക്ക് പകരം ചുമരില്‍ തെളിയുന്ന ബോർഡുകള്‍ ഈ സാങ്കേതിക വിദ്യയുടെ ഫലമായി നടപ്പിലാക്കാന്‍ സാധിക്കും. ഭാവിയിലെ ടിവി സ്ക്രീനുകളും മുറിയിലെ ലൈറ്റുകളുമെല്ലാം ഏതെല്ലാം രീതിയില്‍ മാറുമെന്നത് ഐഫോർ ടെക്നോളജീസ് വിശദീകരിക്കുന്നു. ഐഫോണ്‍-ആന്‍ഡ്രോയിഡ് കമ്പനികള്‍ക്ക് മാത്രമുളള സാങ്കേതിക വിദ്യയാണ് ഐഫോർ ടെക്നോളജീസ് അവതരിപ്പിക്കുന്നതെന്നും മലയാളിയായ ഡോ ഉമർ സലിം അവകാശപ്പെടുന്നു. ഏറെ നിക്ഷേപ സാധ്യതയുളള മേഖലയായതുകൊണ്ടുതന്നെ സമീപ ഭാവിയില്‍ ഈ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പുതിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നിർമ്മിക്കാന്‍ സംരംഭകരെത്തുമെന്നുളളതാണ് പ്രതീക്ഷ.

ഐഫോർ ടെക്നോയുടെ ആസ്ഥാനം ഫിന്‍ലന്‍റ് ആണ്. ഐഫോർ ടെക്നോ നിർമ്മിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ കാണാനും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിയാനും ഷെയ്ഖ് സായിദ് റോഡിലെ ഹോട്ടല്‍ ഷാന്‍ഗ്രിലയിലെ ഫിനാൻഷ്യൽ ആൻഡ് ഇൻവെസ്റ്റ്മെന്‍റ് സമിറ്റില്‍ അവസരമൊരുക്കിയിട്ടുണ്ട്. .

Related Stories

No stories found.
logo
The Cue
www.thecue.in