
അറക്കല്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്‌സ് ബ്രാന്‍ഡ് അംബാസഡറായി പ്രമുഖ ചലച്ചിത്ര നടി ഹന്‍സിക മോട്‌വാനിയെ പ്രഖ്യാപിച്ചു. ഹന്‍സിക ബ്രാന്‍ഡ് അംബാഡിറാകുന്നത് സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ നീക്കമാണെന്ന് അറക്കല്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്‌സ് ബ്രാന്‍ഡ് പ്രതിനിധികള്‍ വാർത്താ കുറിപ്പില്‍ അറിയിച്ചു.
യുഎഇ, ഇന്ത്യ, മലേഷ്യ എന്നീ വിപണികളിലേക്ക് കൂടി പ്രവശിക്കാനൊരുങ്ങുകയാണ് ബ്രാന്‍ഡ്. വിവിധ വിപണികളുടെ വൈവിധ്യമാര്‍ന്ന അഭിരുചികള്‍ക്കനുസൃതമായി പ്രത്യേകം രൂപകല്‍പന ചെയ്ത ആഭരണ ശേഖരങ്ങളുണ്ടാകും. ഷാർജ റോള സ്ക്വയറിലും സഫാരിമാളിലും അബുദബിയിലും കൂടാതെ മലേഷ്യയിലെ ക്വാലാലംപൂരിലും ഉടന്‍ പ്രവർത്തനം ആരംഭിക്കും.ഇന്ത്യയില്‍ റീടെയ്‌ലിലേക്ക് പ്രവേശിക്കാനും ലക്ഷ്യമുണ്ട്.