ഡ്രൈവിംഗ് ലൈസന്‍സില്ല, പക്ഷെ ഭാഗ്യം കടാക്ഷിച്ചപ്പോള്‍ ഹംസ ആഢംബരകാറുടമ

ഡ്രൈവിംഗ് ലൈസന്‍സില്ല, പക്ഷെ ഭാഗ്യം കടാക്ഷിച്ചപ്പോള്‍ ഹംസ ആഢംബരകാറുടമ

23 വ‍ർഷമായി പ്രവാസിയാണ് ആർ ഹംസ. അബുദബിയില്‍ ഓഫീസ് ബോയ് ആയി ജോലി ചെയ്യുന്ന തൃശൂ‍ർ സ്വദേശി. ടേസ്റ്റി ഫുഡ് ബ്രാന്‍ഡ് സംഘടിപ്പിച്ച പ്രമോഷന്‍റെ ഒന്നാം സമ്മാനമായ 1,15,000 ദിർഹം ( ഏകദേശം 23 ലക്ഷം രൂപ) വിപണിവില വരുന്ന മിത്ബുഷി മൊണ്ടേറോ കാറാണ് ഹംസയ്ക്ക് സമ്മാനമായി ലഭിച്ചത്. ആദ്യമായാണ് ഒരു നറുക്കെടുപ്പില്‍ ഭാഗ്യം ഈ തൃശൂർക്കാരനെ തേടിയെത്തുന്നത്. റമദാന്‍ മാസത്തില്‍ തന്നെ തേടിയെത്തിയ ഭാഗ്യത്തില്‍ സന്തോഷമുണ്ടെന്ന് ഹംസ പ്രതികരിച്ചു. ടേസ്റ്റി ഫുഡിന്‍റെ വിതരണക്കാരായ അല്‍ സായി ഗ്രൂപ്പിന്‍റെ എംഡി മജീദ് പുല്ലഞ്ചേരി കാറിന്‍റെ താക്കോല്‍ ഹംസയ്ക്ക് കൈമാറി.

10 ദിർഹത്തിന് ടേസ്റ്റിഫുഡ് ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ ലഭിച്ച കൂപ്പണ്‍ പൂരിപ്പിച്ച് നല്‍കിയ ഉപഭോക്താക്കളില്‍ നിന്ന് മാർച്ച് 31 ന് നടത്തിയ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. രണ്ടാം സമ്മാനമായി 10 പേർക്ക് എല്‍ഇഡി ടെലിവിഷന്‍, മൂന്നാം സമ്മാനമായി അഞ്ച് പേർക്ക് ഫുഡ് പ്രോസസർ, പ്രോത്സാഹനസമ്മാനമായി 25 പേർക്ക് ഗോള്‍ഡ് കോയിന്‍ എന്നിവയാണ് നല്‍കിയത്.

വിജയികള്‍ക്കുളള സമ്മാനദാനവും ഇഫ്താർ പാർട്ടിയും ദുബായ് ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്നു. അൽ സായി ഗ്രൂപ്പ് സി ഇ ഒ, ഷാജി ബലയമ്പത്ത് , വ്യവസായികളായ സിദ്ധീഖ്, അബ്ദുല്ല പൊയിൽ, ഷമീം, മഹ്‌മൂദ്‌, നാസർ, അൻവർ അമീൻ, തുടങ്ങിയവരും യുഎഇയിലെ സൂപ്പർ മാർക്കറ്റ്, ഹൈപ്പർമാർക്കറ്റ് പ്രതിനിധികളും ടേസ്റ്റി ഫൂഡ്, അൽ സായി ഗ്രൂപ്പ് ജീവനക്കാരും പങ്കെടുത്തു.

Related Stories

No stories found.
The Cue
www.thecue.in