ആദ്യദിനം തന്നെ ഹിറ്റായി ഗ്ലോബല്‍വില്ലേജ്,ഒഴുകിയെത്തിയത് റെക്കോർഡ് സന്ദർശകർ

ആദ്യദിനം തന്നെ ഹിറ്റായി ഗ്ലോബല്‍വില്ലേജ്,ഒഴുകിയെത്തിയത് റെക്കോർഡ് സന്ദർശകർ

ദുബായ് ഗ്ലോബല്‍ വില്ലേജിലെ കാഴ്ചകള്‍ കാണാന്‍ ആദ്യദിനം ഒഴുകിയെത്തിയത് റെക്കോർഡ് സന്ദർശകരെന്ന് അധികൃതർ. എന്നാല്‍ എത്രപേരാണ് എത്തിയതെന്നുളള കൃത്യം കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ആഗോള ഗ്രാമത്തിന്‍റെ 27 മത് പതിപ്പാണ് ഒക്ടോബർ 25 ന് ആരംഭിച്ചത്.

കുടുംബവുമൊന്നിച്ച് ഷോപ്പിംഗിനും വിനോദത്തിനും പറ്റിയ ഇടമാണ് ദുബായ് ഗ്ലോബല്‍ വില്ലേജ്. ഇത്തവണ സന്ദർശകർക്കായി നിരവധി പുതുമകളും ആഗോളഗ്രാമത്തില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ടാക്സികള്‍ ഗ്ലോബല്‍ വില്ലേജിലെ നിരത്തുകളിലൂടെ ഓടിയത് കൗതുകമായി. ആദ്യദിനം സന്ദർശകർക്ക് മുന്നിലെത്തിയ ഫ്ളാഷ് മോബും നിരവധി പേരെ ആകർഷിച്ചു. വർണാഭമായ വെടിക്കെട്ടും ഒരുക്കിയിരുന്നു.

ലോകമെമ്പാടുമുളള 90 സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 27 പവലിയനുകളിലാണ് ഗ്ലോബല്‍ വില്ലേജിലുളളത്. വിനോദമൊരുക്കാന്‍ 3500 ലധികം ഷോപ്പിംഗ് ഔട്ട്ലെറ്റുകള്‍, 250 ലധികം ഭക്ഷണശാലകള്‍, ആവേശകരമായ വിനോദങ്ങൾ,ത്രില്ലിംഗ് റൈഡുകളും ഗ്ലോബല്‍ വില്ലേജില്‍ സജ്ജമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in