ദുബായ് ഗ്ലോബല്‍ വില്ലേജ്: വിഐപി ടിക്കറ്റുകള്‍ ഒരുമണിക്കൂറിനുളളില്‍ വിറ്റുതീർന്നു

ദുബായ് ഗ്ലോബല്‍ വില്ലേജ്: വിഐപി ടിക്കറ്റുകള്‍ ഒരുമണിക്കൂറിനുളളില്‍ വിറ്റുതീർന്നു

ദുബായ് ഗ്ലോബല്‍ വില്ലേജിന്‍റെ 27 മത് സീസണ്‍ ഒക്ടോബർ 25 ന് ആരംഭിക്കാനിരിക്കെ വിഐപി പായ്ക്കുകള്‍ വിറ്റുതീർന്നത് ഒരു മണിക്കൂറുകൊണ്ട്. ഡയമണ്ട് പായ്ക്കുകള്‍ 20 മിനിറ്റിലും, പ്ലാറ്റിനം പായ്ക്കുകള്‍ 40 മിനിറ്റിലും വിറ്റുതീർന്നു. ഗ്ലോബല്‍ അടുത്ത 10 ദിവസത്തിനുളളില്‍ വിഐപി പായ്ക്കുകള്‍ ഉടമകളിലേക്ക് എത്തും.ഗ്ലോബല്‍ വില്ലേജിലേക്കുളള പ്രവേശന പാസ്, വിവിധ വിനോദ പരിപാടികള്‍ ആസ്വദിക്കാനാകുന്ന പ്രീമിയം ടിക്കറ്റുകള്‍, കാർ പാർക്കിംഗ് സ്റ്റിക്കർ തുടങ്ങിയവയെല്ലാം ഉള്‍ക്കൊളളുന്നതാണ് വിഐപി പാക്ക്.

വിഐപി പായ്ക്കുകള്‍ വാങ്ങിയവർക്ക് ഒക്ടോബർ 15 മുതല്‍ വെബ് സൈറ്റില്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്പില്‍ രജിസ്ട്രേഷന്‍ പൂർത്തിയാക്കാം. ഗ്ലോബല്‍ വില്ലേജിന്‍റെ പ്രവേശന ടിക്കറ്റുകള്‍ 18 ദിർഹം മുതല്‍ ലഭ്യമാകും. ഞായർ മുതല്‍ വ്യാഴം വരെ ഉപയോഗിക്കാനാകുന്ന വാല്യൂ ടിക്കറ്റും ഇത്തവണത്തെ പ്രത്യേകതയാണ്. ഓണ്‍ലൈനിലൂടെ വാങ്ങുന്നവർക്ക് 10 ശതമാനം ഇളവുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in