
ഒക്ടോബർ 25 ന് ആരംഭിക്കാനിരിക്കുന്ന ദുബായ് ഗ്ലോബല്‍ വില്ലേജിന്‍റെ പുതിയ എഡിഷന് മുന്നോടിയായി ആരംഭിച്ച വിഐപി ടിക്കറ്റ് വില്‍പനയ്ക്ക് ആവേശകരമായ പ്രതികരണം. കഴിഞ്ഞ ശനിയാഴ്ചയാണ് ഗ്ലോബല്‍ വില്ലേജിന്‍റെ 27 മത് പതിപ്പിന്‍റെ ടിക്കറ്റ് വില്‍പന വിർജിന്‍ മെഗാസ്റ്റോറില്‍ ആരംഭിച്ചത്. വില്‍പന തുടങ്ങി 90 മിനിറ്റിനുളളില്‍ റിസർവ്വേഷന്‍ ടിക്കറ്റുകള്‍ വിറ്റുതീർന്നു. രണ്ടാം ഘട്ട വില്‍പന ഉടന്‍ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ഗ്ലോബല്‍ വില്ലേജിലേക്കുളള പ്രവേശന പാസ്, വിവിധ വിനോദ പരിപാടികള്‍ ആസ്വദിക്കാനാകുന്ന പ്രീമിയം ടിക്കറ്റുകള്‍, കാർ പാർക്കിംഗ് സ്റ്റിക്കർ തുടങ്ങിയവയെല്ലാം ഉള്‍ക്കൊളളുന്നതാണ് വിഐപി പാക്ക്. വിഐപി വാങ്ങുന്നവരില്‍ നിന്നൊരുഭാഗ്യശാലിക്ക് സ്വർണനാണയവും 27,000 ദിർഹവും സമ്മാനവും ലഭിക്കും.ഡയമണ്ട്, പ്ലാറ്റിനം, ഗോള്‍ഡ് സില്‍വർ എന്നിങ്ങനെ നാല് തരത്തില്‍ വിഐപി ടിക്കറ്റുകള്‍ ലഭ്യമാണ്. 1600 ദിർഹം മുതല്‍ 6000 വരെയാണ് വില.എമിറേറ്റ്സ് ഐഡിയുളള 18 വയസിന് മുകളില്‍ പ്രായമുളളവർക്ക് വിഐപി ടിക്കറ്റുകള്‍ വാങ്ങാം.