ദുബായ് ഗ്ലോബല്‍ വില്ലേജിന്‍റെ യംഗ് ഡയറക്ടേഴ്സ് പുരസ്കാരം മലയാളി പെണ്‍കുട്ടിയ്ക്ക്

ദുബായ് ഗ്ലോബല്‍ വില്ലേജിന്‍റെ യംഗ് ഡയറക്ടേഴ്സ് പുരസ്കാരം മലയാളി പെണ്‍കുട്ടിയ്ക്ക്
Published on

ദുബായ് ഗ്ലോബല്‍ വില്ലേജ് ഒരുക്കിയ യംഗ് ഡയറക്ടേഴ്സ് പുരസ്കാരം സ്വന്തമാക്കി മലയാളി പെണ്‍കുട്ടി. ദുബായ് അവർ ഓണ്‍ ഇംഗ്ലീഷ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സന സജിനാണ് 10 ലക്ഷം ദിർഹം (ഏകദേശം 2.2 കോടി രൂപ)സമ്മാനം നേടിയത്. സീനിയർ വിഭാഗത്തിലാണ് സനയ്ക്ക് പുരസ്കാരം.

പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സന സജിന്‍ പറഞ്ഞു. തന്‍റെ പ്രായത്തിലുളള അഭിനേതാക്കള്‍ക്കോ ചലച്ചിത്ര പ്രവർത്തകർക്കോ അധികം അവസരങ്ങളില്ല, എന്നാല്‍ ഈ മത്സരം തന്നെ ശരിക്കും സഹായിച്ചുവെന്നും സന പറഞ്ഞു.

ഗ്ലോബല്‍ വില്ലേജും ബ്ലൂം വേള്‍ഡ് അക്കാദമിയും ചേർന്നാണ് യംഗ് ഡയറക്ടേഴ്സ് പുരസ്കാരം സംഘടിപ്പിച്ചത്. ജൂനിയർ വിഭാഗത്തില്‍ 9 വയസുളള മാർക്ക് മിറ്റും ജേതാവായി. എന്‍റെ അത്ഭുതകരമായ ലോകമെന്ന പ്രമേയത്തിലായിരുന്നു ഹ്രസവീഡിയോ ഒരുക്കേണ്ടത്. ദുബായ് ഫിലിം & ടിവി കമ്മീഷൻ, ഓപ്പറേഷൻസ് ഡയറക്ടർ സയീദ് അൽജാനാഹി, ബ്ലൂം വേൾഡ് അക്കാദമി പ്രിൻസിപ്പൽ ജോൺ ബെൽ, നടിയും റേഡിയോ അവതാരകയുമായ നൈല ഉഷ,സംവിധായിക നഹ്‌ല അൽ ഫഹദ് ദുബായ് ഐ 103.8 റേഡിയോ അവതാരക ഹെലൻ ഫാർമർ എന്നിവരടങ്ങുന്ന ജഡ്ജിമാരുടെ പാനലാണ് വീഡിയോകള്‍ വിലയിരുത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in