കുഞ്ഞ് മുഖത്ത് വിരിഞ്ഞു പുഞ്ചിരി, ദുബായ് വിമാനത്താവളത്തില്‍ പാസ്പോർട്ടില്‍ സ്വയം സ്റ്റാമ്പ് ചെയ്ത് രണ്ടുകുട്ടികള്‍

കുഞ്ഞ് മുഖത്ത് വിരിഞ്ഞു പുഞ്ചിരി, ദുബായ് വിമാനത്താവളത്തില്‍ പാസ്പോർട്ടില്‍ സ്വയം സ്റ്റാമ്പ് ചെയ്ത് രണ്ടുകുട്ടികള്‍

ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ നിന്ന് സ്വന്തം പാസ്പോർട്ടിൽ തങ്ങൾക്ക് തന്നെ എൻട്രി സ്റ്റാമ്പ് ചെയ്യാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് രണ്ട് കുട്ടികൾ.രക്ഷിതാക്കൾക്കൊപ്പം ദുബായ് സന്ദർശിക്കാൻ എത്തിയ കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം ഈ അപൂർവ്വ അവസരം ലഭിച്ചത്.എമിഗ്രേഷൻ കൗണ്ടറിന് അകത്തു കയറി പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്ന കുട്ടികളുടെ ചിത്രം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്‍റെ സാമൂഹ്യ മാധ്യമങ്ങളാണ് പുറത്തുവിട്ടത്

വിമാനത്താവളത്തിലെ പതിവ് പരിശോധനയ്ക്കിടെ ജിഡിആർഎഫ്എ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി എമിഗ്രേഷൻ കൗണ്ടറിലേക്ക് ജിജ്ഞാസയോടെ നോക്കുന്ന കുട്ടികളെ ശ്രദ്ധിച്ചത്. ഉടൻ തന്നെ കുട്ടികളെ കൗണ്ടറിനകത്തേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുകയായിരുന്നു. തുടർന്ന് സ്വന്തം പാസ്പോർട്ടിൽ തങ്ങൾക്ക് തന്നെ സീൽ ചെയ്യാൻ അവസരം നൽക്കുകയായിരുന്നു.കുട്ടികളുടെ മുഖത്ത് പുഞ്ചിരി സമ്മാനിച്ച ലഫ്റ്റനന്റ് ജനറലിന് രക്ഷിതാവ് നന്ദി പറഞ്ഞു

ദുബായിലെത്തുന്ന ഓരോ യാത്രക്കാരെയും മികച്ച രീതിയിലാണ് ഉദ്യോഗസ്ഥർ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നത്.യാത്രക്കാരുടെ സന്തോഷത്തിനാണ് പ്രത്യേക പരിഗണന. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്‍റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് അത്യാധുനിക സ്മാർട്ട് സൗകര്യങ്ങൾ ഒരുക്കി യാത്രക്കാർക്ക് സംതൃപ്തമായ സേവനം നൽകുന്നതെന്ന് ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി വ്യക്തമാക്കി

Related Stories

No stories found.
logo
The Cue
www.thecue.in