ദുബായ് വിമാനത്താവളത്തിലെത്തിയ കുട്ടികളെ സ്വീകരിച്ചത് പ്രിയപ്പെട്ട കാർട്ടൂണ്‍ കഥാപാത്രങ്ങള്‍

ദുബായ് വിമാനത്താവളത്തിലെത്തിയ കുട്ടികളെ സ്വീകരിച്ചത് പ്രിയപ്പെട്ട കാർട്ടൂണ്‍ കഥാപാത്രങ്ങള്‍

ദുബായ് വിമാനത്താവളത്തിലെത്തിയ കുട്ടികളെ സ്വീകരിച്ചത് അവരുടെ പ്രിയപ്പെട്ട കാർട്ടൂണ്‍ കഥാപാത്രങ്ങള്‍. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍റ് ഫോറിനേഴ്സ് അഫയേഴ്സാണ് (ജിഡിആർഎഫ്എ) കുട്ടികള്‍ക്ക് കൗതുകകരമായ കാഴ്ചയൊരുക്കിയത്. കുട്ടികളുടെ ഇഷ്ടപ്പെട്ട കാർട്ടൂണ്‍ കഥാപാത്രങ്ങള്‍ സ്നേഹത്തോടെ ദുബായിലേക്ക് അവരെ സ്വാഗതം ചെയ്തു. ദുബായ് സമ്മർ സർപ്രൈസിന്‍റെ ഭാഗമായുളള മോദേഷും ഡാനയും സലേമും സലാമയുമാണ് വിമാനത്താവളത്തിലെത്തിയത്.

കുട്ടികളെ ദുബായ് വിമാനത്താവളത്തില്‍ സ്വീകരിച്ച് പാസ്പോർട്ട് കൗണ്ടറുകളിലെത്തിച്ച് അവരുടെ പാസ്പോർട്ടില്‍ സ്റ്റാമ്പ് ചെയ്യാനുളള അവസരമൊരുക്കി. സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. കാർട്ടൂൺ കഥാപാത്രങ്ങൾക്കൊപ്പം കുട്ടികള്‍ക്ക് ഫോട്ടോയെടുക്കാനുളള സൗകര്യവും ഒരുക്കിയിരുന്നു.

ഈദ് അല്‍ അദയോട് അനുബന്ധിച്ച് സന്തോഷ സാഹചര്യമൊരുക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് ജിഡിആർഎഫ്എ കാർട്ടൂണ്‍ കഥാപാത്രങ്ങളെ ദുബായ് വിമാനത്താവളത്തില്‍ ഒരുക്കിയത്. ദുബായ് സമ്മർ സർപ്രൈസസിന്‍റെ (ഡിഎസ്എസ്) 29-ാമത് എഡിഷന്‍ നടക്കുന്ന സാഹചര്യത്തില്‍ ഡിഎസ്എസുമായി സംയോജിച്ചാണ് സംരംഭം നടപ്പിലാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in