ഫോബ്സ് പട്ടിക: മലയാളികളില്‍ ഒന്നാമന്‍ എംഎ യൂസഫലി

ഫോബ്സ് പട്ടിക: മലയാളികളില്‍ ഒന്നാമന്‍ എംഎ യൂസഫലി
Published on

ലോകത്തിലെ അതിസമ്പന്നരെ ഉള്‍പ്പെടുത്തി ഫോബ്സ് മാസിക പുറത്തിറക്കിയ ഈ വർഷത്തെ പട്ടികയില്‍ മലയാളികളില്‍ ഒന്നാമതെത്തി ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി. ആഗോള തലത്തില്‍ 490 ആം സ്ഥാനമാണ് യൂസഫലിക്കുളളത്. 540 കോടി ഡോളറിന്‍റെ ആസ്തിയുണ്ടെന്നും ഫോബ്സ് പട്ടിക വ്യക്തമാക്കുന്നു.

ഇന്‍ഫോസിസിന്‍റെ ക്രിസ് ഗോപാലകൃഷ്ണന്‍ 410 കോടി ഡോളറിന്‍റെ ആസ്തിയുമായി മലയാളികളില്‍ രണ്ടാമനായി. ബൈജൂസ് ആപ്പിന്‍റെ ബൈജു രവീന്ദ്രന്‍ ( 360 കോടി ഡോളർ) രവി പിളള ( 260 കോടി ഡോളർ), എസ് ഡി ഷിബുലാല്‍ (220 കോടി ഡോളർ), ജെംസ് ഗ്രൂപ്പ് ചെയർമാന്‍ സണ്ണി വർക്കി (210 കോടി ഡോളർ), ജോയ് ആലുക്കാസ് (190 കോടി ഡോളർ) മുത്തൂറ്റ് കുടുംബം (140 കോടി ഡോളർ) എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് മലയാളികള്‍.

ടെസ്ല കമ്പനിയുടെ മേധാവി എലോണ്‍ മസ്കാണ് പട്ടികയില്‍ ആദ്യസ്ഥാനത്ത്. 21900 കോടി ഡോളറാണ് ആസ്തി. ആമസോണ്‍ സിഇഒ ജെഫ് ബെസോസിന് 17100 കോടി ഡോളറിന്‍റെ ആസ്തിയുണ്ട്. ഇന്ത്യയില്‍ നിന്ന് മുകേഷ് അംബാനിയും ഗൗതം അദാനിയും 10, 11 സ്ഥാനങ്ങളിലെത്തി.

Related Stories

No stories found.
logo
The Cue
www.thecue.in