യുഎഇയില്‍ ഇത്തവണ പെരുന്നാളിന് അഞ്ച് ദിവസം അവധി 

യുഎഇയില്‍ ഇത്തവണ പെരുന്നാളിന് അഞ്ച് ദിവസം അവധി 

Published on: 

ഇദുല്‍ ഫിത്തറിന് യുഎഇയില്‍, സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അഞ്ച് ദിവസം അവധി ലഭിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ യുഎഇ മന്ത്രിസഭയുടെ തീരുമാന പ്രകാരം സ്വകാര്യ സര്‍ക്കാര്‍ ഇടങ്ങളിലെ അവധി ഏകീകരിച്ചിരുന്നു. ഇതുപ്രകാരം റമദാന്‍ 29 മുതല്‍ ഷവ്വാല്‍ 3 വരെയാണ് ഒഴിവുദിനങ്ങള്‍ ലഭിക്കുക. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് കരുത്തേകുന്നതിന് ഇരു മേഖലകളിലേയും അവധി ഏകീകരണം സഹായിക്കുമെന്നാണ് ഭരണ കൂടത്തിന്റെ വിലയിരുത്തല്‍.

അതേസമയം ഇത്തവണ, റമദാന്‍ 30 പൂര്‍ത്തിയാക്കിയായിരിക്കും ഷവ്വാല്‍ മാസാരംഭമെന്നാണ് കണക്കുകൂട്ടല്‍ . ജൂണ്‍ മൂന്നിന് സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രനെ കാണാനുളള സാധ്യത വിരളമാണെന്നും ശവ്വാല്‍ മാസപ്പിറവി വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത ദിനമായിരിക്കുമെന്നും ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.

logo
The Cue
www.thecue.in