സൗദി ദേശീയ ദിനം വിപുലമായി ആഘോഷിക്കാന്‍ ദുബായ്

സൗദി ദേശീയ ദിനം വിപുലമായി ആഘോഷിക്കാന്‍ ദുബായ്

സൗദി അറേബ്യയുടെ ദേശീയ ദിനം ആഘോഷമാക്കാന്‍ തയ്യാറെടുത്ത് ദുബായ്. കരിമരുന്ന് പ്രയോഗമുള്‍പ്പടെ വിപുലമായ ആഘോഷങ്ങളാണ് സെപ്റ്റംബർ 23 മുതല്‍ 26 വരെ നടക്കുക.

സെപ്റ്റംബർ 23 ന് ബുർജ് അല്‍ അറബും ഐന്‍ ദുബായും ദുബായ് ഫ്രയിമും രാത്രി 7 മണിക്ക് സൗദി പതാകയുടെ നിറമണിയും. ദ ബീച്ചില്‍ രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗവുമുണ്ടാകും.

വിവിധ ഹോട്ടലുകളും റിസോർട്ടുകളും വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായിലെ വിവിധ മാളുകളിലുടനീളമുളള മുൻനിര റീട്ടെയിൽ ബ്രാൻഡുകളുടെ ഫാഷൻ വസ്ത്രങ്ങൾ, പാദരക്ഷകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, സൗന്ദര്യം, പെർഫ്യൂമുകൾ, ഒപ്‌റ്റിക്‌സ്, ഹോം, ഔട്ട്‌ഡോർ ഫർണിച്ചറുകൾ, ഇലക്ട്രോണിക്‌സ്, ഫാർമസികൾ, ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവയിൽ 25 മുതൽ 75 ശതമാനം വരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുളളത്.

സെപ്‌റ്റംബർ 30 വരെ അറേബ്യൻ ഔഡിൽ തിരഞ്ഞെടുത്ത ഇനങ്ങളുടെ 40 ശതമാനം കിഴിവ് വാങ്ങുന്നവർക്ക് പ്രയോജനപ്പെടുത്താം, അതേസമയം ജാക്കിസ് ഇലക്‌ട്രോണിക്‌സ് സെപ്റ്റംബർ 20 മുതൽ 25 വരെയുള്ള എല്ലാ പർച്ചേസിനും 1,000 ദിർഹം വരെ സൗജന്യ സമ്മാന വൗച്ചറുകൾ നൽകും.ഭക്ഷണപ്രിയർക്ക് ലാ മെറിലെ എക്സ്ക്ലൂസീവ് ഓഫറുകൾ പ്രയോജനപ്പെടുത്താം. ബ്ലൂവാട്ടേഴ്സില്‍ 23 ന് വിവിധ ഓഫറുകളുണ്ട്. ഔട്ട്ലെറ്റ് വില്ലേജില്‍ സന്ദർശകർക്ക് സർപ്രൈസ് സമ്മാനങ്ങളും നല്‍കും.

ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ പ്രത്യേക ഇമാജിന്‍ ഷോ നടത്തും. 24 ന് കൊക്കകോള അരീനയില്‍അറബിക് സംഗീത മേഖലയിലെ പ്രധാനികളായ അസ്സല നസ്രി, ഫൗദ് അബ്ദുൽവാഹദ്, അസീൽ ഹമീം എന്നിവരുടെ ഗാനസന്ധ്യയും അരങ്ങേറും.

സെപ്തംബർ 23 ന് വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ സിറ്റി സെന്‍റർ മിർദിഫ്, സിറ്റി വാക്ക്, നഖീൽ മാൾ, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ബ്ലൂവാട്ടേഴ്സ് എന്നിവിടങ്ങളിൽ ഷോപ്പിംഗ് നടത്തുമ്പോൾ അൽ ഹർബിയ ബാൻഡ്, അൽ അയ്യാല ബാൻഡ് എന്നിവയ്‌ക്കൊപ്പം പരമ്പരാഗത നൃത്തം ആസ്വദിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in