ഫുട്ബോള്‍ ആവേശം എക്സ്പോ സിറ്റിയിലും, ഫാന്‍ സിറ്റി ഒരുക്കി അധികൃതർ

ഫുട്ബോള്‍ ആവേശം എക്സ്പോ സിറ്റിയിലും, ഫാന്‍ സിറ്റി ഒരുക്കി അധികൃതർ

ഖത്തർ ഫിഫ ലോകകപ്പിന് മുന്നോടിയായി എക്സ്പോ സിറ്റിയില്‍ ദുബായ് ഫാന്‍ സിറ്റി ഒരുക്കി അധികൃതർ. ജൂബിലി പാർക്കില്‍ അല്‍ വാസലില്‍ ഡീലക്സ് അനുഭവവും നല്‍കുന്ന ഫുട്ബോള്‍ തീം ഒരുക്കിയിരിക്കുകയാണ് എക്സ്പോ സിറ്റി.നവംബർ 20 മുതല്‍ ഡിസംബർ 18 വരെ ഖത്തറിലാണ് ഫുട്ബോള്‍ ലോകകപ്പ് നടക്കുന്നത്.

ജൂബിലി പാർക്ക് നവംബർ 20 ന് സന്ദർശകർക്ക് തുറന്നുകൊടുക്കും. ഫുട്ബോള്‍ കാണാന്‍ ജംബോ സ്ക്രീനുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ടേബിള്‍ ടോപ് ഗെയിമുകള്‍, ഫുട്ബോള്‍-വോളിബോള്‍ കോർട്ടുകള്‍, ഫേസ് പെയിന്‍റിംഗ്, പെനാല്‍റ്റി കിക്ക് ആക്ടിവേഷനുകള്‍ എന്നിവയും മറ്റ് വിനോദങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ‍10,000 സന്ദർശകരെ ഉള്‍ക്കൊളളാന്‍ പറ്റുന്നതാണ് ജൂബിലി പാർക്ക്. വൈകുന്നേരം അഞ്ച് മണിമുതല്‍ പുലർച്ചെ 1.30 വരെയും വാരാന്ത്യങ്ങളില്‍ ഉച്ചയ്ക്ക് 12 മണിമുതല്‍ പുലർച്ചെ 1.30 വരെയുമാണ് ജൂബിലി പാർക്ക് പ്രവർത്തിക്കുക.

അല്‍ വാസല്‍

അല്‍ വാസല്‍ ഡോമില്‍ ഡിസംബർ മൂന്ന് മുതല്‍ ഇന്‍ ഗെയിം ഗ്രാഫിക്സ് ഉപയോഗിച്ച് നാല് സൂപ്പർ സൈസ് സ്ക്രീനുകളില്‍ മത്സരം തത്സമയം സംപ്രേഷണം ചെയ്യും. ടീം ഗാനങ്ങൾ, പതാക ഉയർത്തൽ ചടങ്ങ്, ഗെയിമിന് മുമ്പും ശേഷവുമുള്ള വിനോദങ്ങൾ എന്നിവ പ്രേക്ഷകർക്ക് ആസ്വദിക്കാം. 2500 സന്ദർശകരെ ഉള്‍ക്കൊളളാന്‍ കഴിയുന്നതാണ് അല്‍ വാസല്‍ ഡോം. അൽ വാസൽ വൈകുന്നേരം 6 മുതൽ 9.30 വരെയും രാത്രി 10 മുതൽ 1.30 വരെയും തുറന്നിരിക്കും.

ടിക്കറ്റ് നിരക്കുകൾ

ഫാൻ സിറ്റിയിലേക്കുള്ള പൊതു പ്രവേശനം 30 ദിർഹം മുതൽ ആരംഭിക്കുന്നു, 12 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് ഇത് സൗജന്യമാണ്. വിഐപി, ഹോസ്പിറ്റാലിറ്റി പാക്കേജുകളും ലഭ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in