ദുല്‍ഖറിന്‍റെ സീതാരാമം യുഎഇയില്‍ നാളെ റിലീസ് ചെയ്യും

ദുല്‍ഖറിന്‍റെ സീതാരാമം യുഎഇയില്‍ നാളെ റിലീസ് ചെയ്യും

ദുല്‍ഖർ സല്‍മാന്‍ നായകനായ തെലുങ്ക് ചിത്രം സീതാരാമം നാളെ യുഎഇയില്‍ റിലീസ് ചെയ്യും.ദുല്‍ഖർ തന്നെയാണ് ഇക്കാര്യം ആരാധാകരെ അറിയിച്ചത്. സെന്‍സർ ചെയ്ത ശേഷമാണ് ചിത്രത്തിന് അനുമതി ലഭിച്ചത്. ദുബായിലും അബുദബിയിലും ഉള്‍പ്പടെ സിനിമയെത്തുന്ന തിയറ്ററിന്‍റെ പേരുകളും ദുല്‍ഖർ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

1965 ലെ ഒരു യുദ്ധപശ്ചാത്തലത്തില്‍ കഥപറയുന്ന സീതാരാമം പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ലെഫ്റ്റനന്‍റ് റാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. നായിക സീത മഹാലക്ഷ്മിയായി മൃണാൽ ഠാക്കൂറുമെത്തുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in